ETV Bharat / state

വയനാട് ഉരുൾപൊട്ടലിന് പിന്നാലെ എന്തിന് ഇത്തരമൊരു മാന്ത്രിക ഓർമപ്പെടുത്തൽ?; മുൻ‍ രക്ഷാപ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി - HC IN CENTRE REQUEST FOR FUND

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക വിനിയോഗിക്കുന്നതിനായി ചട്ടങ്ങളിൽ ഇളവ് നൽകാനാകുമോ എന്ന് കേന്ദ്രം അറിയിക്കണമെന്നും ഹൈക്കോടതി.

WAYANAD LANDSLIDE KERALA HC  DISASTER MANAGEMENT CENTRAL FUND  വയനാട് ഉരുള്‍പൊട്ടല്‍  കേന്ദ്ര ദുരിതാശ്വാസ ഫണ്ട്
Kerala High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 18, 2024, 1:43 PM IST

എറണാകുളം: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുൻ‍ രക്ഷാപ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി. ദുരന്തത്തിന് തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു മാന്ത്രിക ഓർമപ്പെടുത്തൽ അയച്ചതെന്നും കോടതി ചോദിച്ചു.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക വിനിയോഗിക്കുന്നതിനായി ചട്ടങ്ങളിൽ ഇളവ് നൽകാനാകുമോ എന്ന് കേന്ദ്രം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വയനാട് ഉരുൾപൊട്ടലിന് മുൻപ് വരെയുള്ള എയർ ലിഫ്റ്റിങ് ചാർജ് നൽകുന്നതിൽ സംസ്ഥാനത്തിന് സാവകാശം നൽകാനാകുമോ എന്ന കാര്യവും കേന്ദ്രം അറിയിക്കണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായത്തിന്‍റെ കണക്കുകളടങ്ങിയ കത്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ഈ കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് സാമ്പത്തിക കണക്കുകളടങ്ങിയ കത്ത് കേന്ദ്രത്തിന് കൈമാറാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

2006 മുതലുള്ള രക്ഷാപ്രവർത്തന കുടിശികയായ 132.62 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിൽ ചൂരൽമല ഉരുൾപൊട്ടലിന് മുൻപ് വരെയുള്ള 120 കോടി രൂപ കേരളം നൽകുന്നത് തത്കാലത്തേക്ക് നീട്ടിവെക്കുന്നത് അനുവദിക്കാമോ എന്നാണ് കേന്ദ്രം അറിയിക്കേണ്ടത്.

Also Read: സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.