കേരളം

kerala

ETV Bharat / bharat

ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഇന്ത്യൻ റെയിൽവേ - INDIAN RAILWAY IS IN LIMCA RECORDS - INDIAN RAILWAY IS IN LIMCA RECORDS

2024 ഫെബ്രുവരി 26 ന് റെയിൽവേ മന്ത്രാലയം 2,140 വേദികളിലായി സംഘടിപ്പിച്ച പൊതുസേവന പരിപാടിയിൽ 40,19,516 ആളുകള്‍ പങ്കെടുത്തതിനാണ് റെക്കോഡ്.

INDIAN RAILWAYS  LIMCA BOOK OF RECORDS  ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്  ഇന്ത്യൻ റെയിൽവേ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 8:50 AM IST

ന്യൂഡൽഹി: ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി റെയിൽവേ മന്ത്രാലയം. 2024 ഫെബ്രുവരി 26ന് റെയിൽവേ മന്ത്രാലയം സംഘടിപ്പിച്ച പൊതുസേവന പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതിനാണ് റെക്കോഡ്. 2,140 വേദികളിലായി നടന്ന പരിപാടികളില്‍ 40,19,516 ആളുകളായിരുന്നു പങ്കെടുത്തത്.

റെയിൽവേ പാലങ്ങൾക്ക് താഴെയുള്ള റോഡിൻ്റെ ഉദ്ഘാടനത്തിനും റെയിൽവേ സ്റ്റേഷനുകളുടെ ശിലാസ്ഥാപനത്തിൻ്റെയും ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ റെയിൽവേയുടെ മഹത്തായ പരിശ്രമം അംഗീകരിക്കപ്പെട്ടതിനാലാണ് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം ലഭിച്ചത്.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അശ്വിനി വൈഷ്‌ണവ് രണ്ടാം തവണയും റെയിൽവേ മന്ത്രിയായി വീണ്ടും ചുമതലയേറ്റു. റെയിൽവേ മന്ത്രാലയത്തിനുപുറമെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രി, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പുകളും വൈഷ്‌ണവിന് നൽകിയിട്ടുണ്ട്.

'രാജ്യത്തെ സേവിക്കാൻ ജനങ്ങൾ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി റെയിൽവേയിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടത്തി. റെയിൽവേയിൽ വൈദ്യുതീകരണം, പുതിയ ട്രാക്കുകളുടെ നിർമ്മാണം, പുതിയ തരം ട്രെയിനുകൾ, പുതിയ സർവീസുകൾ, സ്റ്റേഷനുകളുടെ വികസനം എന്നിവയാണ് കഴിഞ്ഞ 10 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന നേട്ടങ്ങൾ. റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്‌ണവ് ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം പറഞ്ഞു.

Also Read:ട്രെയിന്‍ സമയത്തില്‍ മാറ്റം; ചിലത് റദ്ദാക്കി, ചിലത് വഴി തിരിച്ച് വിടും - CHANGES IN TRAIN TIME

ABOUT THE AUTHOR

...view details