ചെന്നൈ:ശ്രീലങ്കയില്‍ തടവിലായിരുന്ന 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഇന്ന് (03-08-2024) രാവിലെയാണ് ഇവര്‍ ചെന്നൈയിലെത്തിയതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചത്. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും ജാഫ്‌നയിലെ കോൺസുലേറ്റ് ജനറലും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ വ്യാഴാഴ്‌ചയാണ് മത്സ്യത്തൊഴിലാളികളുടെ മോചനത്തില്‍ തീരുമാനമായത്.
ഡെപ്യൂട്ടി ഹൈക്കമ്മിഷനും മറ്റ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളെ കാണുകയും അവരുടെ ക്ഷേമം തിരക്കുകയും ചെയ്തെന്നും ഒരു ദിവസത്തിനുള്ളിൽ അവരെ നാട്ടിലെത്തിക്കുമെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം, ശ്രീലങ്കൻ നാവിക സേനയുടെ ബോട്ടുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബോട്ടിലെ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരെ ജാഫ്‌നയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെ ഉദ്യോഗസ്ഥർ കെയ്റ്റ്സ് പൊലീസ് സ്റ്റേഷനിലെത്തി കണ്ടു. ഇവർക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ സായി മുരളി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ കുടുംബങ്ങളെ ഫോൺ വിളിക്കാനും കോണ്‍സുലേറ്റ് സൗകര്യമൊരുക്കി.