ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ (എൽഎസി) ഒരേ സമയം നിയന്ത്രണ വിധേയവും, എന്നാല്‍ കാര്യങ്ങള്‍ മാറിമറിയാൻ സാധ്യതയുമുള്ളതാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് മേധാവിയുമായി ഈ വിഷയത്തിൽ ചര്‍ച്ച നടത്തിയെന്നും കരസേന മേധാവി പറഞ്ഞു. അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ 20 മുതൽ ഇരുപക്ഷവും ഒരുമിച്ചാണ് പട്രോളിങ് നടത്തിയത്. ലഡാക്കിലെ പരമ്പരാഗത പ്രദേശങ്ങളായ ഡെപ്‌സാങ്, ഡെംചോക്ക് എന്നിവിടങ്ങളില്‍ ചൈനീസ് സൈനികര്‍ മാത്രം പട്രോളിങ് നടത്തുന്നത് തടയുകയും ചെയ്‌തുവെന്ന് ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരുപക്ഷവും ഈ പ്രദേശങ്ങൾ സന്ദർശിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ശാന്തമാക്കുന്നതിനും വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഒരു ധാരണയിലെത്തേണ്ടതുണ്ടെന്നും സൈനിക മേധാവി പറഞ്ഞു. പ്രത്യേക പ്രതിനിധികളുടെ അടുത്ത യോഗത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും ദ്വിവേദി വ്യക്തമാക്കി.
അതിനിടെ, പരിശീലനം പൂര്‍ത്തിയാക്കിയ ആയിരത്തി എഴുന്നോറോളം വനിതാ ഓഫിസർമാർ ഇന്ത്യൻ സൈന്യത്തിലും മൂന്ന് സേനകളിലുമായി ചേരുമെന്ന് സൈനിക മേധാവി അറിയിച്ചു.
ജമ്മു കശ്‌മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ 60 ശതമാനവും പാകിസ്ഥാൻ പൗരന്മാരാണ് എന്നും ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ജമ്മു കശ്‌മീരിൽ സജീവമായ തീവ്രവാദികളിൽ 80 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണ്. തീവ്രവാദത്തെ തടയാന്‍ പുതുതായി 15,000 ട്രൂപ്പുകളെ കൂടെ ചേര്‍ത്തിട്ടുണ്ടെന്നും കരസേന മേധാവി പറഞ്ഞു.
Also Read:'മോദിക്ക് 75 വയസ് തികയുമ്പോള്‍ രൂപയ്‌ക്കെതിരെ ഡോളര്‍ 86 കടന്നു'; പരിഹസിച്ച് കോണ്‍ഗ്രസ്