ന്യൂഡല്‍ഹി :കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. മൊബൈൽ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും. ഇന്ത്യൻ മൊബൈൽ വ്യവസായം പക്വത പ്രാപിച്ചിട്ടുണ്ടെന്നും മൊബൈൽ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി), മൊബൈൽ പിസിഡിഎ (പ്രിൻറഡ് സർക്യൂട്ട് ഡിസൈൻ അസംബ്ലി), മൊബൈൽ ചാർജുകൾ എന്നിവ 15% ആയി കുറയ്ക്കുമെന്നുമാണ് പ്ര്യഖ്യാനം. ഇതോടെ മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും.
സ്വർണത്തിൻ്റെ കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്‍റെ 6.4 ശതമാനമായും കുറയ്ക്കും. ലെതര്‍ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, മത്സ്യങ്ങൾക്കുള്ള തീറ്റ എന്നിവയുടെ വില കുറയും. ഇവയുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയിട്ടുണ്ട്.