ലഖ്‌നൗ:വരാനിരിക്കുന്ന മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് കാലാവസ്ഥാ അറിയിപ്പിനായി പ്രത്യേക വെബ്പേജ് പുറത്തിറക്കി ഐഎംഡി. ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ അറിയിപ്പുകള്‍ക്കായി വെബ്പേജ് പുറത്തിറക്കിയത്. ദേശീയ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്‌ടർ മനീഷ് റണാൽക്കറാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓരോ 15 മിനിറ്റിലും കാലാവസ്ഥാ അപ്ഡേറ്റുകൾ നൽകുന്ന ഒരു പ്രത്യേക വെബ്പേജാണ് രൂപീകരിച്ചിട്ടുള്ളത്. മഹാകുംഭിനെ ഒരു താത്ക്കാലിക ജില്ലയായി സ്ഥാപിച്ചതിനാല്‍ പുതിയ എഡബ്ല്യുഎസ് ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. മഹാകുംഭ് ജില്ലയിൽ നിന്നുള്ള കാലാവസ്ഥാ അപ്ഡേറ്റുകൾ വെബ് പേജില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. https://mausam.imd.gov.in/mahakumbh/എന്ന ലിങ്കില്‍ അറിയിപ്പുകള്‍ ലഭിക്കും.