ബീജാപൂർ : ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്. ടാറം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിങ്ങേലൂർ സിആർപിഎഫ് ക്യാമ്പിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.
സുരക്ഷ പരിശോധനയ്‌ക്കിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒരു ഐഇഡി കണ്ടെത്തി. ഇത് നിര്‍വീര്യമാക്കുന്നതിനിടെ മറ്റൊരു ഐഇഡിയില്‍ ഘടിപ്പിച്ച വയര്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടു. ആ ഐഇഡി കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടാവുന്നത്.