കൊല്‍ക്കത്ത (പശ്ചിമബംഗാള്‍): ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ച കൊല്‍ക്കത്ത പൊലീസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. അതിജീവിത പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് ചൂണ്ടിക്കാട്ടി.
അന്വേഷണം പുരുഷ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കതെിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് മൂലം ആരോപിതനായ വ്യക്തിക്ക് കീഴ്‌ക്കോടതി ജാമ്യം നല്‍കി. ഹൈക്കോടതി ഇടപെട്ട് ഇയാളുടെ ജാമ്യം റദ്ദാക്കി, ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ലേക്ക് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് സുജാത ബര്‍മന്‍, തിലിജാല പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ കല്‍പ്പന റോയി, കര്‍ദിയ പൊലീസ് സ്റ്റേഷന്‍ എസ്ഐ അര്‍പ്പിത ഭട്ടാചാര്യ എന്നിവരാണ് അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതെന്ന് കണ്ടെത്തി കോടതി നടപടിക്ക് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും