കേരളം

kerala

ETV Bharat / bharat

പിടിവീണതില്‍ ഏറെ പേരും കുട്ടിക്കുറ്റവാളികള്‍; പെരുകി മൊബൈൽ മോഷണം, ജാഗ്രത വേണമെന്ന് പൊലീസ് - CELL PHONE THEFT IN HYDERABAD

എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി പ്രായപൂര്‍ത്തിയാവത്ത നിരവധി പേര്‍ മൊബെല്‍ ഫോണ്‍ കവർച്ചയിലേക്ക് എത്തുന്നതായി പൊലീസ്.

CELL PHONE THEFT CRISIS  HYDERABAD  TRAGIC INCIDENTS INVOLVING MINORS  മൊബൈൽ ഫോൺ മോഷണ പ്രതിസന്ധി
HYDERABAD'S CELL PHONE THEFT CRISIS (Source : ETV Bharat)

By ETV Bharat Kerala Team

Published : May 24, 2024, 3:36 PM IST

ഹൈദരാബാദ് :ഹൈദരാബാദിൽ മൊബൈൽ ഫോൺ മോഷണം രൂക്ഷമാവുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും സെൽഫോൺ മോഷണത്തിൽ ഏർപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. ഇതു ആശങ്കാജനകമായ പ്രവണതയാണ്. ആളൊഴിഞ്ഞ പ്രദേശങ്ങൾ ആക്രമണങ്ങളുടെയും കവർച്ചകളുടെയും അപകടസാധ്യതകൾ ഉയർത്തുന്നു.

20 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരെ ഈ കുറ്റകൃത്യങ്ങൾ ചെയ്യാൻ ക്രിമിനൽ സംഘങ്ങൾ ചൂഷണം ചെയ്യുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പരമ്പരാഗതമായി, പോക്കറ്റടി സംഘങ്ങൾ പണം മോഷ്‌ടിക്കുവാനായി തിരക്കേറിയ സ്ഥലങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഓൺലൈൻ ഇടപാടുകൾ വർധിച്ചതോടെ അവർ സെൽ ഫോണുകളിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പണത്തിനായി ചില യുവാക്കൾ ഈ മോഷണത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായുള്ള ഒരു മാർഗമായി കണ്ടും യുവാക്കൾ കവർച്ച നടത്താൻ എത്തുന്നുണ്ട്. മോഷ്‌ടിക്കുന്ന ഫോണുകൾ ഐഎംഇഐ നമ്പറുകളിൽ മാറ്റം വരുത്തുകയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നതാണ് രീതി. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് അടുത്തിടെ നടത്തിയ അറസ്‌റ്റുകൾ ഈ ക്രിമിനൽ ശൃംഖലയുടെ വ്യാപ്‌തി തുറന്നുകാട്ടുന്നതാണ്.

മോഷ്‌ടിച്ച ഫോണുകള്‍ സുഡാനിലേക്ക്:മോഷ്‌ടിച്ച ഫോണുകൾ പുനർവിൽപ്പനയ്ക്കായി സുഡാനിലേക്കാണ് ഇവർ കടത്തുന്നത്. ചില മൊബൈൽ ഫോൺ ഷോപ്പുകളും ഈ നിയമവിരുദ്ധ വ്യാപാരത്തെ കൂടുതൽ സുഗമമാക്കുന്നുണ്ട്. പ്രതിവർഷം ആയിരക്കണക്കിന് മോഷണങ്ങൾ നടക്കുമ്പോൾ, ഫോൺ നഷ്‌ടപ്പെട്ടവരിൽ പലരും ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യാറില്ല. എന്നിരുന്നാലും, CEIR പോർട്ടൽ പോലുള്ള സംരംഭങ്ങൾ നഷ്‌ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കുന്നതിനും പരാതി ഫയലിങുകൾ വർധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത്തരം നടപടികൾ ഉണ്ടായിട്ടും മൊബൈല്‍ മോഷണത്തിനിടെ ആക്രമണമുണ്ടാവുന്നതും ഭയപ്പെടുത്തുന്നതാണ്.

അടുത്തിടെ ഈ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി പേലെ സൗത്ത് സോണും നോർത്ത് സോൺ ടാസ്‌ക് ഫോഴ്‌സും അടുത്തിടെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതില്‍ പലരും പ്രായപൂർത്തിയാകാത്തവരും 19 വയസ് പ്രായമുള്ളവരുമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും, മറ്റ് കുറ്റവാളികളുടെ ചൂഷണവും ഉൾപ്പെടെയാണ് പ്രായപൂര്‍ത്തിയാവാത്തവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇക്കൂട്ടരെ തടയുന്നതിനായി ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാവത്ത ചിലര്‍ പിടിയിലായ സുപ്രധാന കേസുകള്‍

  • ഗുഡിമൽകാപൂർ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് യുവാവ് ബസ് കാത്തുനിൽക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ ഇയാളുടെ സെൽഫോൺ തട്ടിയെടുത്തു. ഇവരെ പിടികൂടാൻ ശ്രമിച്ചപ്പോൾ മോഷ്‌ടാക്കൾ കത്തികൊണ്ട് ആ യുവാവിനെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചു. അയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മോഷ്‌ടാക്കളായ രണ്ടുപേരിൽ ഒരാൾക്ക് 19 വയസും മറ്റേയാൾ പ്രായപൂർത്തിയാകാത്തയാളുമാണ്.
  • നഗരത്തിൽ നിന്ന് മൊബൈലുകൾ മോഷ്‌ടിച്ച് സുഡാനിലേക്ക് കയറ്റി അയയ്ക്കുന്ന സംഘത്തെ സൗത്ത്‌സോൺ ടാസ്‌ക് ഫോഴ്‌സ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഈ കേസിലെ മുഖ്യപ്രതികൾ രണ്ട് പേരും 19 വയസ് മാത്രമുള്ള ആൺകുട്ടികളാണ്.
  • ബുധനാഴ്‌ച നോർത്ത് സോൺ ടാസ്‌ക് ഫോഴ്‌സ് പൊലീസ് മൊബൈൽ ഫോൺ മോഷ്‌ടിക്കുന്ന യുവാക്കളെ പിടികൂടിയിരുന്നു. ഇവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരും ബാക്കി അഞ്ച് പേർ 19 വയസുള്ള ആൺകുട്ടികളുമാണെന്നത് ശ്രദ്ധേയമാണ്. പോക്കറ്റ് മണിക്കായാണ് മൊബൈൽ ഫോൺ മോഷ്‌ടിക്കുന്നതെന്ന് അവർ സമ്മതിച്ചു.

ALSO READ : താമരശ്ശേരി ചുരത്തിൽ വ്യാപാരിയില്‍ നിന്ന് പണവും വാഹനവും കവർന്ന സംഭവം; രണ്ടുപേർ കൂടി പിടിയിൽ

ABOUT THE AUTHOR

...view details