ETV Bharat / bharat

മഹാരാഷ്‌ട്ര എംഎസ്ആർടിസി ബസ് മറിഞ്ഞു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക് - MAHARASHTRA TRANSPORT BUS ACCIDENT

അപകടത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഗതാഗത വകുപ്പിന് നിർദേശം നൽകി.

MAHARASHTRA  STATE TRANSPORT BUS ACCIDENT  മഹാരാഷ്‌ട്ര ബസ് അപകടം  എംഎസ്ആർടിസി ബസ്
Maharashtra Accident (Etv Bharat)
author img

By

Published : Nov 29, 2024, 5:37 PM IST

മുംബൈ: മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പൻ (എംഎസ്ആർടിസി) ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഗോണ്ടിയയിലെ ഖജ്രി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. 30ലധികം യാത്രക്കാരുമായി നാഗ്‌പൂരിൽ നിന്ന് ഗോണ്ടിയയിലേക്ക് വരികയായിരുന്ന എംഎസ്ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് ബസ് തലകീഴായി മറിഞ്ഞതാണ് ആഘാതം കൂട്ടാൻ കാരണം.

അപകടത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഗതാഗത വകുപ്പിന് നിർദേശം നൽകി. അപകടത്തിൻ്റെ പശ്ചാത്താലത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും അനുശോചനം രേഖപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അപകടത്തില്‍ പരിക്കേറ്റവർക്ക് അടിയന്തരമായി വിദഗ്‌ധ ചികിത്സ വേണ്ടിവന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ സൗകര്യം ഒരുക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കിൽ അപകടത്തില്‍പ്പെട്ടവരെ നാഗ്‌പൂരിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യാനും ഗോണ്ടിയ ജില്ലാ കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു.

Read More: വീണ്ടും മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം വരും മണിക്കൂറിൽ ചുഴലിക്കാറ്റാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.