മുംബൈ:ഓൺലൈനിൽ ഓർഡർ ചെയ്‌ത കോൺ ഐസ്ക്രീമില്‍ കോണിൽ മനുഷ്യ വിരൽ. ഓർലെം ബ്രണ്ടൻ സെറാവോ (27) എന്ന ഡോക്‌ടര്‍ ഒരു പലചരക്ക് ഡെലിവറി ആപ്പ് വഴി ഓർഡർ ചെയ്‌ത ഐസ്ക്രീമിലാണ് ഒരാളുടെ വിരല്‍ കണ്ടെത്തിയത്. തന്‍റെ സഹോദരിക്കുവേണ്ടിയാണ് ഓർലെം ഐസ്ക്രീം ഓര്‍ഡര്‍ ചെയ്‌തത്.
ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ഫോട്ടോയില്‍ ഐസ്‌ക്രീമിൻ്റെ മുകൾ ഭാഗത്ത് നിന്ന് ഒരു മനുഷ്യൻ്റെ വിരൽ നീണ്ടുനിൽക്കുന്നതായി കാണാം. സഹോദരിയോടൊപ്പം മലാഡ് പൊലീസ് സ്റ്റേഷനിലെത്തിയ ഡോക്‌ടര്‍ ഐസ്ക്രീം കമ്പനിക്കെതിരെ കേസ് കൊടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. വിരൽ ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.