കൗശംഭി : വീടിന് തീപിടിച്ച് മൂന്ന് വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശംഭി ജില്ലയിലെ കോട്‌വാലി മേഖലയിലാണ് സംഭവം. ഗ്രാമവാസിയായ ദശരഥ് സരോജ് എന്ന കര്‍ഷകത്തൊഴിലാളിയുടെ വീട്ടിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
അദ്ദേഹത്തിന്‍റെ മകളുടെ മകളാണ് മരിച്ചത്. നാല് മാസം മുമ്പ് മകളുടെ ഭര്‍ത്താവ് മരിച്ചതോടെ അദ്ദേഹം മകള്‍ ഫൂല്‍ക്കാളിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇവരുടെ മകള്‍ അനുഷ്‌കയാണ് അപകടത്തിനിരയായത്.
കോട്‌വാലി മേഖലയിലെ മന്‍ജഹാന്‍പൂരിലുള്ള ഫെയ്‌സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം കുറച്ച് കുട്ടികള്‍ ദശരഥിന്‍റെ വീടിന് സമീപം പച്ചക്കടല വറുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് തീ ആളിപ്പടര്‍ന്നതും ഇത് തൊട്ടടുത്ത വീടുകളിലേക്ക് വ്യാപിച്ചതും. നരേഷ്, രാജേഷ്, രാകേഷ് എന്നിവരുടെ വീടുകളിലേക്കാണ് തീപടര്‍ന്നത്.