ചിങ്ങം:ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ദൂരയാത്ര പോകാൻ സാധ്യത. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
കന്നി:ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാകാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മർദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.
തുലാം:ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഒരു ചെറിയ തീർഥാടനത്തിന് പോകാനും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും.
വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്ധമായിരിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യം ഇന്ന് നല്ല നിലയിലായിരിക്കില്ല. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
ധനു:ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത.
മകരം:ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി വളരെയധികം സമയം ചെലവഴിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.