ഹൈദരാബാദ്: സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്‌ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്‍റെ വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് വിക്ഷേപണം മാറ്റിവെച്ചത്. പ്രോബ 3 ഉപഗ്രഹങ്ങളുമായി പോകുന്ന പിഎസ്‌എല്‍വി-C59ന്‍റെ വിക്ഷേപണം നാളേക്ക് (ഡിസംബർ 5) നീട്ടിയതായാണ് ഐഎസ്‌ആർഒ അറിയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും നാളെ വൈകുന്നേരം 4.12ന് വിക്ഷേപിക്കുമെന്നാണ് ഐഎസ്‌ആർ അറിയിച്ചത്.
Due to an anomaly detected in PROBA-3 spacecraft PSLV-C59/PROBA-3 launch rescheduled to tomorrow at 16:12 hours.
— ISRO (@isro) December 4, 2024
ഇന്ന് (ഡിസംബർ 4) വൈകുന്നേരം 4.08ന് വിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വിക്ഷേപണത്തിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്‌ആർഒ അറിയിച്ചത്. പേടകത്തിലെ അപാകതകൾ എന്താണെന്നത് ഐഎസ്‌ആർഒ വിശദീകരിച്ചിട്ടില്ല.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതികരണം:
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESA) രണ്ട് പേടകങ്ങളാണ് ദൗത്യത്തിന്‍റെ ഭാഗമാകുക. വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പിനിടെ പേടകത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതായാണ് ESA അറിയിച്ചത്.
#Proba3 launch update:
— European Space Agency (@esa) December 4, 2024
As part of standard operations in the preparation of launch, a technical issue was detected in the Proba-3 spacecraft.
Liftoff is now scheduled no earlier than 5 December 10:42 GMT/11:42 CET.
Join us live tomorrow➡️ https://t.co/cPbPMCWZ39 https://t.co/2QOzzP2pY8
എന്താണ് പ്രോബ-3 മിഷൻ:
രണ്ട് ഉപഗ്രഹങ്ങളെ അയക്കുന്നത് വഴി കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ട്ടിക്കാനും സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം പദ്ധതിയിടുന്നത്. രണ്ട് പേടകങ്ങളെ ഉപയോഗിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിക്കാനാണ് ലക്ഷ്യം. ഇന്ത്യയുടെ പിഎസ്‌എൽവി സി59 റോക്കറ്റിലായിരിക്കും വിക്ഷേപണം.
Also Read:
- കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം: സൂര്യന്‍റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പ്രോബ-3 ദൗത്യം
- ഗഗൻയാന്‍ ദൗത്യം: മലയാളി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ തീവ്ര പരിശീലനത്തിൽ; ആദ്യഘട്ടം വിജയകരം
- റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി കുഞ്ഞൻ റോബോട്ട്: വൈറലായി വീഡിയോ; ഞെട്ടലോടെ ലോകം
- 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയ: പിഴ ഭീമൻ തുക
- ആധാർ കാർഡ് ഇനിയും പുതുക്കിയില്ലേ? സൗജന്യപരിധി ഡിസംബർ 14 വരെ; ഓൺലൈനായി ചെയ്യുന്നതിങ്ങനെ...