കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 17 വ്യാഴം 2024) - HOROSCOPE PREDICTIONS TODAY

ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം.

Horoscope Predictions Today  ഇന്നത്തെ രാശിഫലം  നിങ്ങളുടെ ഇന്ന്  Daily Horoscope
Horoscope Predictions (ETV Bharat)

By ETV Bharat Kerala Team

Published : Oct 17, 2024, 7:15 AM IST

തീയതി:17-10-2024 വ്യാഴം

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: പൗര്‍ണമി

നക്ഷത്രം: രേവതി

അമൃതകാലം: 02.14 PM മുതല്‍ 03:38 PM വരെ

ദുർമുഹൂർത്തം:11:49 AM മുതല്‍ 12:37 PM വരെ

രാഹുകാലം: 1:36 PM മുതല്‍ 3:04 PM വരെ

സൂര്യോദയം: 06: 17 AM

സൂര്യാസ്‌തമയം: 05: 47 PM

ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു സാധാരണ ദിവസമായിരിക്കും. മറ്റുള്ളവര്‍ സൃഷ്‌ടിക്കുന്ന പ്രയാസങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കും. ജോലിയില്‍ കൂടുതല്‍ ആത്മാര്‍ഥത പ്രകടിപ്പിക്കും. വൈകുന്നേരം കുടുംബത്തോടൊപ്പം ഒരു യാത്രയ്‌ക്ക് സാധ്യത.

കന്നി:ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. നിങ്ങൾ ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണിത്.

തുലാം:ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുക. ഉച്ചയ്‌ക്ക് ശേഷം ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി ചെയ്‌ത് തീര്‍ക്കാനാകും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് വേഗത്തില്‍ മാധ്യമ ശ്രദ്ധ നേടാനാകും. സമൂഹം നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. എന്നാല്‍ നിങ്ങളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതായി വരും. നിങ്ങളുടെ ജീവിത പങ്കാളി കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധ്യത.

ധനു:ഇന്ന് നിങ്ങള്‍ ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചക്ക് ശേഷം സാമ്പത്തിക കാര്യങ്ങളിൽ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിട്ടേക്കാം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അവരുടെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് എല്ലാകാര്യങ്ങളും നിങ്ങള്‍ കൃത്യമായി ചെയ്യുക. വളരെ നല്ല രീതിയില്‍ ഈ ദിവസം അവസാനിപ്പിക്കുക.

മകരം: ജോലിക്ക് മുൻഗണന നല്‍കുന്നതിന്‍റെ പേരിൽ ജീവിത പങ്കാളിയുമായി നിങ്ങള്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്. ജീവിത പങ്കാളിയുമായി വിരുന്ന് സത്‌ക്കാരത്തിന് പോകാന്‍ അവസരം ലഭിക്കും. അത് മനസിന് സന്തോഷം പകരും.

കുംഭം:ഇന്ന് നിങ്ങള്‍ പഴയ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കും. ജോലി സ്ഥലത്ത് ഊര്‍ജസ്വലനാകാന്‍ നിങ്ങള്‍ക്ക് ആകും. ശത്രുക്കൾ പോലും നിങ്ങളെ അംഗീകരിക്കും. അതുകൊണ്ട് തന്നെ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും.

മീനം: നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുക. ഇന്ന് നിങ്ങൾ ഉന്മേഷവാനും ഉത്സാഹിയുമായിരിക്കും. നേരിടുന്ന പ്രശ്‌നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യാനാകും. നിങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത്‌ പ്രവർത്തികമാക്കാൻ തുടങ്ങുകയും ചെയ്യും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ ഏറെ ശ്രദ്ധാലുക്കളാകണം.

മേടം:ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. മുഴുവന്‍ കാര്യങ്ങളിലും എന്തെങ്കിലും തടസങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ഇന്ന് നിങ്ങള്‍ ഏറെ അസ്വസ്ഥനാകും. എന്നാല്‍ ജീവിതത്തിലെ നല്ല കാര്യങ്ങളോര്‍ത്ത് നിങ്ങള്‍ സമാധാനിക്കും.

ഇടവം:നിങ്ങള്‍ ഇന്ന് ഏറെ സന്തോഷവാനായിരിക്കും. കുടുംബത്തെ കുറിച്ചോ കുട്ടികളെ കുറിച്ചോയുള്ള നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യത. ഇന്ന് നിങ്ങള്‍ ബാല്യകാല സുഹൃത്തിനെ കാണാന്‍ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിയമ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവുക.

മിഥുനം:നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ട ദിവസമാണിന്ന്. തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ജാഗ്രത പാലിക്കണം. വൈകുന്നേരത്തോടെ ചില മാനസിക പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. മറ്റുള്ളവരുടെ കാര്യം ഓര്‍ത്ത് പ്രയാസപ്പെടാതെ ആദ്യം സ്വന്തം താത്‌പര്യം നേടിയെടുക്കാന്‍ ശ്രമിക്കണം.

കര്‍ക്കടകം: നല്ലൊരു ജോലി നിങ്ങളിന്ന് തുടങ്ങും. ഇന്ന് ഒരു ഉല്ലാസ യാത്രയ്‌ക്കും സാധ്യതയുണ്ട്. യാത്രയ്‌ക്ക് മുമ്പായി ഏറ്റെടുത്ത ജോലികളെല്ലാം പൂര്‍ത്തിയാക്കണം. നിങ്ങളുടെ പങ്കാളിയുമൊത്ത് ഏറെ നേരം ചെലവഴിക്കാനാകും. ഇത് മനസിന് സന്തോഷം പകരും.

ABOUT THE AUTHOR

...view details