കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 16 ബുധന്‍ 2024) - HOROSCOPE PREDICTIONS TODAY

ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം.

ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  astrology  Horoscope prediction today
Horoscope Today (ETV Bharat)

By ETV Bharat Kerala Team

Published : Oct 16, 2024, 7:24 AM IST

തീയതി:16-10-2024 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം:കന്നി

തിഥി:ശുക്ല ചതുര്‍ദശി

നക്ഷത്രം:ഉത്രട്ടാതി

അമൃതകാലം:01.38 PM മുതല്‍ 03:07 PM വരെ

ദുർമുഹൂർത്തം: 11:49 AM മുതല്‍ 12:37 PM വരെ

രാഹുകാലം: 12:09 PM മുതല്‍ 01:38 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം:06:06 PM

ചിങ്ങം:ഇന്ന് നിങ്ങള്‍ക്ക് മികച്ച ഒരു ദിവസമായിരിക്കും. മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത കാണുന്നു. ഒരു തീർഥാടന യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ പ്രതീക്ഷിച്ചേക്കാം. അർപ്പിതമായ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം കുട്ടികൾ ആയിരിക്കാം.

കന്നി:നിങ്ങള്‍ക്ക് ഇന്ന് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. നിങ്ങളുടെ സംരംഭത്തില്‍ നിന്നും ഏറെ ലാഭം പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്താനും സാധ്യതയുണ്ട്.

തുലാം:ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിവസമായിരിക്കും. ശാരീരികാരോഗ്യം മികച്ചതായിരിക്കും. തൊഴിലിടത്തില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. നിങ്ങളുടെ സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്‌തിയും നൽകും.

വൃശ്ചികം: മറ്റുള്ളവരുമായി വഴക്കുകൾ, തർക്കങ്ങൾ എന്നിവകളിൽ ഇടപെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ മനസിനെ അലട്ടിയേക്കാം. വിദ്യാർഥികൾക്ക് വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ യാത്രകളും ഒഴിവാക്കുക.

ധനു:നിങ്ങള്‍ക്ക് ഇന്ന് മാനസിക അസ്വസ്ഥതകൾ ഉണ്ടാകാനിടയുണ്ട്. കുടുംബാംഗങ്ങളുമായും വഴക്കിടാനുള്ള സാധ്യത കാണുന്നു. വസ്‌തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ധനപരമായി നഷ്‌ടം സംഭവിക്കുന്ന ദിവസമാണിന്ന്. സാമ്പത്തിക ചെലവുകള്‍ സൂക്ഷിക്കുക.

മകരം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു ഉല്ലാസ യാത്രയ്‌ക്കും സാധ്യത. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. എതിരാളികളെ പരാജയപ്പെടുത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം നിരാശപ്പെടുത്തുകയില്ല.

കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. വര്‍ത്തമാനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള തർക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ക്ഷമയോടെ കാത്തിരിക്കുക.

മീനം:സാമ്പത്തികചെലവിന്‍റെ ഒരു കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ എന്നത് ഒരു സദ്ഗുണമാണ്. അത് പതിവായി പ്രയോഗിക്കേണ്ടത് ആവശ്യമാണ്. സംസാരം നിയന്ത്രിക്കുക. അതുപോലെ ദേഷ്യത്തെയും നിയന്ത്രിക്കുക. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പണസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും അനാവശ്യമായ ചിന്തകളിൽപെട്ടുഴറുന്നതും ഒഴിവാക്കുക. അത് വികാരാഗ്നിയെ ജ്വലിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ.

മേടം:ഇന്ന് നിങ്ങള്‍ക്ക് ഏറെ ഗുണകരമായ ദിവസമായിരിക്കും. വളരെ ഊർജ്ജസ്വലതയോടെ ജോലി ചെയ്യാന്‍ സാധിക്കും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം കുടുംബാംഗങ്ങളുമായി ചെലവഴിക്കാനാകും. ഇത് നിങ്ങള്‍ക്ക് സന്തോഷം പകരും. ഒരു സാംസ്‌കാരിക സമ്മേളനത്തിൽ അല്ലെങ്കിൽ ഒരു കുടുംബ സംഗമത്തിൽ പങ്കെടുക്കാനുള്ള സാധ്യത.

ഇടവം:നിങ്ങള്‍ക്ക് ഇന്ന് ഗുണകരമല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. പ്രത്യേകിച്ചും കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളാല്‍ പ്രയാസപ്പെടാന്‍ സാധ്യത. ഏറ്റെടുത്ത ദൗത്യങ്ങൾ തീരുമാനമെടുക്കാതെ അവഗണിക്കുന്നതായിരിക്കും. ചെലവുകളെ കുറിച്ച് ഒരു പുനരവലോകനം നടത്തുക. കഠിനാധ്വാനം നിങ്ങളെ വിജയത്തിലെത്തിക്കും. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ വളരെ ശ്രദ്ധാലുവായിരിക്കണം.

മിഥുനം:ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ജീവിത പങ്കാളിയെ തേടുന്നവര്‍ക്ക് ഇന്ന് അവരെ കണ്ടെത്താനാകും. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ഒരു നല്ല ദിവസം ആണിത്. സുഹൃത്തുക്കളെ കാണുന്നതും സന്തുഷ്‌ടമായ അനുഭവങ്ങൾ പരസ്‌പരം കൈമാറുന്നതുമാണ്‌. മക്കളഇല്‍ നിന്നും നല്ല വാർത്തകള്‍ പ്രതീക്ഷിക്കാം.

കര്‍ക്കടകം: ഏറ്റെടുത്ത മുഴുവന്‍ ജോലികളും ഇന്ന് നിങ്ങള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കാനാകും. മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ നിങ്ങള്‍ പങ്കെടുക്കും. നിങ്ങളുടെ ജോലിയില്‍ അവർ വളരെയേറെ സന്തുഷ്‌ടരായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ കാണുന്നു. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുകയും വീട്‌ മോടി കൂട്ടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.

ABOUT THE AUTHOR

...view details