മുംബൈ : കനത്ത കാറ്റിനും മഴയ്‌ക്കുമിടയിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണ് നാല് പേർ മരിച്ചു. 65 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഘാട്‌കോപ്പറിലാണ് സംഭവം. തകർന്നു വീണ പരസ്യ ബോർഡിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ന്(മെയ് 13) വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
മുംബൈയിൽ കനത്ത കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണു: നാല് മരണം, 65 പേർക്ക് പരിക്ക് - HOARDING COLLAPSED AT MUMBAI - HOARDING COLLAPSED AT MUMBAI
കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുടർന്നാണ് അപകടം. സംഭവം മുംബൈയിലെ ഘാട്‌കോപ്പറിൽ.
Hoarding collapsed at Mumbai (Source: ETV Bharat Network)
Published : May 13, 2024, 10:51 PM IST
വിവരമറിഞ്ഞ് ഫയർഫോഴ്‌സും പൊലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ ബോർഡ് സ്ഥാപിച്ച പരസ്യ കമ്പനിയായ ഇഗോ മീഡിയയ്‌ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പരാതി നൽകുമെന്ന് മുനിസിപ്പൽ കോർപറേഷഓൻ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.