കേദാർനാഥ് (ഉത്തരാഖണ്ഡ്) :കേദാർനാഥ് ധാമിലേക്ക് തീര്‍ഥാടകരുമായി പോയ ഹെലികോപ്‌ടറിന്‍റെ റഡ്ഡറിന് കേടുപാട് സംഭവിച്ചു. പൈലറ്റിന്‍റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം. ഇന്ന് (മെയ് 24) പുലർച്ചെയാണ് സംഭവം.
ഈ വര്‍ഷത്തെ ചാർധാം യാത്ര നടക്കുന്നതിനാല്‍ നിരവധി തീർഥാടകരാണ് ധാമിലേക്ക് പോകുന്നത്. കേദാർനാഥിൽ നിന്ന് ധാമിലേക്ക് വിമാന സർവീസുകളും നടത്തുന്നുണ്ട്. തീർഥാടകരെയും വഹിച്ചുകൊണ്ട് ദിവസവും നിരവധി ഹെലികോപ്‌ടറുകളാണ് കേദാർനാഥിലേക്ക് പറക്കുന്നത്.
കേദാർനാഥ് ധാം ഹെലിപാഡിൽ നിന്ന് 100 മീറ്റർ ദൂരം മാത്രമുള്ളപ്പോഴാണ് ക്രിസ്‌റ്റൽ ഏവിയേഷന്‍റെ ഹെലികോപ്‌ടറിന്‍റെ റഡ്ഡർ കേടായതായി അറിയുന്നത്. ഇതേത്തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നത്. പൈലറ്റ് കൽപേഷ് സുരക്ഷിതമായി എമർജൻസി ലാൻഡിങ് നടത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ചു.