ന്യൂഡല്‍ഹി : ഇന്നും കനത്ത മൂടല്‍മഞ്ഞില്‍ രാജ്യതലസ്ഥാനം. കാഴ്‌ചാദൂരത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. കൊടുംതണുപ്പ് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്(Fog in NCR). അതേസമയം ഡല്‍ഹി വിമാനത്താവളത്തില്‍ സര്‍വീസുകള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
CAT3 വിഭാഗത്തില്‍പ്പെടാത്ത വിമാനങ്ങളുടെ സര്‍വീസിനെ മൂടല്‍മഞ്ഞ് ബാധിച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാന സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ക്കായി അതത് കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു(Thick fog shrouds Delhi ncr).
ആളുകള്‍ തീകായുന്ന ചിത്രങ്ങള്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ നിന്ന് ലഭ്യമാണ്. മൂടല്‍മഞ്ഞ് വലിയ ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് ചെങ്കോട്ട നിവാസി പറഞ്ഞു. ബസുകളെല്ലാം വൈകിയാണ് സര്‍വീസ് നടത്തുന്നത്. പലയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല.
അടുത്തമാസം വരെ തണുപ്പ് തുടര്‍ന്നേക്കാമെന്നാണ് ഒരു കച്ചവടക്കാരന്‍ പറഞ്ഞത്. തണുപ്പകറ്റാന്‍ തീ കായുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. തണുപ്പ് മൂലം കച്ചവടത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. ആരും കടയിലേക്ക് വരുന്നില്ല. ഇന്നലെയും കനത്ത മൂടല്‍മഞ്ഞാണ് രാജ്യതലസ്ഥാനമടക്കമുള്ള ഉത്തരേന്ത്യന്‍ ഇടങ്ങളില്‍ അനുഭവപ്പെട്ടത്. ഇത് കാഴ്ചാദൂരത്തെ സാരമായി ബാധിക്കുകയും വിമാനസര്‍വീസുകളെയും ട്രെയിന്‍ സര്‍വീസുകളെയും തടസപ്പെടുത്തുകയും ചെയ്‌തു.