അംബാല (ഹരിയാന): ബിജെപി സർക്കാരിനെ താഴെ ഇറക്കാൻ ഹരിയാനയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രിയങ്ക ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ അംബാലയിലും കുരുക്ഷേത്രയിലും പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താൻ എത്തിയതായിരുന്നു ഇവർ.
ബിജെപി സർക്കാർ ഹരിയാനക്ക് വേണ്ടി ഒന്നും ചെയ്‌തില്ലെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ കർഷകരെയും കായികതാരങ്ങളെയും സൈനികരെയും അപമാനിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. 'ഗുസ്‌തിക്കാരോട് കേന്ദ്രസർക്കാർ എങ്ങനെയാണ് പെരുമാറിയതെന്ന് എല്ലാവരും കണ്ടതാണ്. അവർ റോഡിലിറങ്ങി പ്രതിഷേധിച്ചിട്ടും പ്രധാനമന്ത്രി തിരിഞ്ഞ് നോക്കിയില്ല. ഒളിംപിക്‌സിൽ എന്താണ് സംഭവിച്ചതെന്നും എല്ലാവരും കണ്ടതാണ്. നിങ്ങൾക്ക് നീതി വേണമെങ്കിൽ, ആത്മാഭിമാനത്തോടെ ജീവിക്കണമെങ്കിൽ ഈ സർക്കാരിനെ പുറത്താക്കൂ' എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.