പട്‌ന: വിവാദ പ്രസ്‌താവന നടത്തി അപകടത്തിലായിരിക്കുകയാണ് ബിഹാറിലെ ഒരു അധ്യാപകന്‍. ബിഹാറിലെ ബച്‌വാര മേഖലയില്‍ നിന്നുള്ള അധ്യാപകനാണ് ഹനുമാന്‍ മുസ്‌ലിമായിരുന്നു എന്ന വിവാദ പരാമര്‍ശം കുട്ടികളോട് നടത്തിയത്. ഭഗവാന്‍ രാമനാണ് അദ്ദേഹത്തെ നമസ്‌കരിക്കാന്‍ പഠിപ്പിച്ചതെന്നും അധ്യാപകന്‍ കുട്ടികളോട് പറഞ്ഞു.
ബുധനാഴ്‌ചയാണ് അധ്യാപകന്‍ ക്ലാസില്‍ ഇത്തരത്തിലൊരു വിവാദ പ്രസ്‌താവന നടത്തിയത്. കദ്രാബാദിലെ ഹരിപൂര്‍ യുപി സ്‌കൂളിലെ അധ്യാപകന്‍ സിയാവുദ്ദീനാണ് വിവാദ പ്രസ്‌താവന നടത്തിയത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാട്ടുകാരും നാട്ടുകാരുടെയും മാതാപിതാക്കളുടെയും പ്രതിഷേധം കനത്തതോടെ ഇയാള്‍ മാപ്പ് മറഞ്ഞിട്ടും ഇവര്‍ ക്ഷമിക്കാന്‍ തയാറായിട്ടില്ല. ഇയാള്‍ക്കെതിരെ പൊലീസിലും നാട്ടുകാര്‍ പരാതി നല്‍കി. സിയാവുദ്ദീനെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങും ആവശ്യപ്പെട്ടു. ഇയാള്‍ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
സ്‌കൂളിന്‍റെ അന്തരീക്ഷം തകര്‍ക്കാനാണ് ഇയാള്‍ ശ്രമിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇയാള്‍ക്കെതിരെ നടപടി കൈക്കൊള്ളണം. ഇത്തരം അധ്യാപകരെ സമൂഹം വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിയാവുദ്ദീനെതിരെ ഇത്തരം ആരോപണങ്ങള്‍ ഇതാദ്യമല്ല. 2016ല്‍ ഇയാള്‍ ഗംഗ നദിക്കെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഗംഗ ദേവതയല്ലെന്നായിരുന്നു പരാമര്‍ശം. ദേവത ആയിരുന്നെങ്കില്‍ നിരവധി പേര്‍ ഗംഗയില്‍ മുങ്ങി മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പരാമര്‍ശവും വലിയ പ്രതിഷേധം വിളിച്ച് വരുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടികളൊന്നുമുണ്ടായില്ല.
ഹനുമാന് വലിയ വിദ്യാഭ്യാസവും ബുദ്ധിയും ഒന്നുമില്ലെന്ന് സിയാവുദ്ദീന്‍ തങ്ങളോട് പറഞ്ഞതായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മാനവ് കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഹനുമാന് യാതൊരു ബുദ്ധിയും ഇല്ലാത്തത് കൊണ്ടാണ് മലയും കൊണ്ട് പോയതെന്നും അദ്ദേഹം കുട്ടികളോട് പറയുകയുണ്ടായി. മാനവിന്‍റെ സഹപാഠികളായ സാഹിബ പ്രവീണും റോഷ്‌നി കുമാരിയും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.
അധ്യാപകനെ വിദ്യാലയത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് നാട്ടുകാരനായ ദീപക് കുമാറിന്‍റെ ആവശ്യം. ഹിന്ദു ദേവന്‍മാര്‍ക്കും ദേവതമാര്‍ക്കുമെതിരെ ഇത്തരം തെറ്റിദ്ധാരണകള്‍ പടര്‍ത്തുന്നത് നാട്ടുകാരില്‍ കടുത്ത രോക്ഷം ഉളവാക്കിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് നാട്ടുകാരനായ രാജേഷ്കുമാര്‍ പോദ്ദാര്‍ ബല്‍റാം പ്രസാദ് സിങ് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തെ അവര്‍ ശക്തമായി അപലപിച്ചു.
സംഭവം വിവാദമായതോടെ സര്‍പാഞ്ച് സ്ഥലത്തെത്തി അധ്യാപകനോട് മേലില്‍ ഇങ്ങനെ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു. അദ്ദേഹത്തോട് അധ്യാപകന്‍ മാപ്പ് പറഞ്ഞു. ഇത് അവസാനത്തെ മുന്നറിയിപ്പാണെന്ന് സ്‌കൂളിലെ പ്രഥമാധ്യാപിക ഷെയ്‌ല്‍ കുമാരി സിയാവുദ്ദീനെ താക്കീത് ചെയ്‌തു.
Also Read:ഹിന്ദുക്കളുടെ പേരില്‍ രാജ്യത്ത് അക്രമം നടക്കുന്നു': രാഹുലിന്‍റെ വിവാദ പരാമര്‍ശം പാര്‍ലമെന്‍റ് രേഖകളില്‍ നിന്ന് നീക്കി