കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ പത്തൊമ്പതുകാരിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു - 19YEAR OLD GIRL FALLS INTO BOREWELL

പെണ്‍കുട്ടി കുഴല്‍ക്കിണറിലേക്ക് ചാടിയതാണോയെന്ന് സംശയം.

GIRL FELL IN BOREWELL  GUJARAT  RESCUE  GUJARAT BOREWELL GIRL
Girl falls into borewell in Gujarat's Kutch (ETV Bharat)

By ETV Bharat Kerala Team

Published : Jan 7, 2025, 7:12 AM IST

കച്ച്: കുഴല്‍ക്കിണറില്‍ വീണ പത്തൊന്‍പതുകാരിയെ രക്ഷിക്കാനുള്ള ശ്രം തുടരുന്നു. ഗുജറാത്തിലെ ഭുജില്‍ കന്‍ധാരി ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കും 5.30നുമിടയിലാണ് പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്. അഞ്ഞൂറ് അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് പെണ്‍കുട്ടി പതിച്ചിരിക്കുന്നത്.

കുഴല്‍ക്കിണറിലേക്ക് ക്യാമറ ഇറക്കി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് രക്ഷാ ദൗത്യസംഘം അറിയിച്ചു. പെണ്‍കുട്ടിക്ക് ഓക്‌സിജനും നല്‍കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ പശ്ചിമകച്ചിലെ പൊലീസ് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അതേസമയം പെണ്‍കുട്ടി എങ്ങനെയാണ് കുഴല്‍ക്കിണറില്‍ പതിച്ചത് എന്നതിനെ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ബിഎസ്‌എഫും സ്ഥലത്തുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

പെണ്‍കുട്ടിയുടെ വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രതിശ്രുത വരനുമായി പെണ്‍കുട്ടി വഴക്കിട്ടിരുന്നതായി പെണ്‍കുട്ടിക്കൊപ്പം ജോലി ചെയ്യുന്ന ഫാത്തിമ ബായി പറഞ്ഞു. അത് കൊണ്ട് തന്നെ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ ചാടുകയായിരുന്നോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം തന്‍റെ സഹോദരി ഇന്ദ്രമീണയും മകളും പുലര്‍ച്ചെ പുറത്ത് പോയെന്നും എന്നാല്‍ മകള്‍ മാത്രമാണ് മടങ്ങി വന്നതെന്നും സഹോദരന്‍ ലാല്‍ സിങ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി സഹായത്തിനായി കിണറ്റില്‍ നിന്ന് നിലവിളിക്കുന്നത് കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

കുഴല്‍ക്കിണറിന് ചുറ്റും കൂറ്റന്‍ പാറകളുണ്ട്. പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.

Also Read:കുഴല്‍ക്കിണറില്‍ വീണ് പത്ത് ദിവസത്തിന് ശേഷം പുറത്തെടുത്ത മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി; സ്ഥിരീകരിച്ച് ഡോക്‌ടര്‍മാര്‍

ABOUT THE AUTHOR

...view details