കേരളം

kerala

ETV Bharat / bharat

കുതിരപ്പുറത്ത് ഇരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വിവാഹാഘോഷത്തിനിടെ വരന്‍ കുഴഞ്ഞു വീണ് മരിച്ചു - GROOM DIES ON HORSEBACK

മധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം.

MADHYA PRADESH GROOM DEATH  DROOM DEATH OF HEART ATTACK  HEART ATTACK DEATHS  വരന്‍ കുഴഞ്ഞു വീണ് മരിച്ചു
Groom Died On Horse During Wedding Procession In MP's Sheopur (ETV Bharat)

By ETV Bharat Kerala Team

Published : Feb 16, 2025, 7:49 PM IST

ഷിയോപൂർ: വിവാഹാഘോഷത്തിനിടെ വരന്‍ കുതിരപ്പുറത്തു നിന്ന് കുഴഞ്ഞു വീണ് മരിച്ചു. മധ്യപ്രദേശിലെ ഷിയോപൂരില്‍ വെള്ളിയാഴ്‌ചയാണ് ദാരുണ സംഭവം.

വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്ത് വരികയായിരുന്ന വരൻ പ്രദീപ് സിങ് ജാട്ടിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ പ്രദീപിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് സിപിആർ നൽകിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്‌ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ ഹൃദായാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. മരണവാര്‍ത്ത അറിഞ്ഞ വധു ബോധരഹിതയായി വീണു.

ശനിയാഴ്‌ച രാവിലെയോടെ പ്രദീപിന്‍റെ അന്ത്യകർമ്മങ്ങൾ പൂര്‍ത്തിയായി. ഷിയോപൂരിലെ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ‌എസ്‌യു‌ഐ) മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു മരിച്ച പ്രദീപ് സിങ് ജാട്ട്.

Also Read:ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിൽ മുൻ എംഎൽഎ കുഴഞ്ഞുവീണു മരിച്ചു - LAVOO MAMLEDAR COLLAPSED TO DEATH

ABOUT THE AUTHOR

...view details