ന്യൂഡൽഹി :ഗ്രീക്ക് സായുധ സേനയുടെ ജനറൽ സ്‌റ്റാഫ് മേധാവി ജനറൽ ദിമിട്രിസ് ഹൂപിസ് ഇന്ത്യ സന്ദർശിക്കാനെത്തുന്നു. സന്ദര്‍ശനത്തിന്‍റെ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ-ഗ്രീസ് പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് സൈനിക മേധാവിയുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
ഗ്രീസും ഇന്ത്യയും ആദ്യമായി സൈനിക സഹകരണ കരാരില്‍ ഒപ്പ് വെക്കുമെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. സേനകളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പ്രവർത്തനങ്ങളും കരാരില്‍ ഉള്‍പ്പെടും. കൂടാതെ, സൈനിക ഉദ്യോഗസ്ഥരുടെ പരസ്‌പര സഹകരണം, വിവര സാങ്കേതിക വിദ്യ നവീകരണം എന്നിവയിലുള്ള സഹകരണവും ഉണ്ടാകും.
അടുത്തിടെ ഗ്രീസിന്‍റെ ഹെല്ലനിക് എയർഫോഴ്‌സ് ആതിഥേയത്വം വഹിച്ച INIOCOS-23 ബഹുരാഷ്‌ട്ര വ്യോമാഭ്യാസത്തിൽ ഇന്ത്യൻ എയർഫോഴ്‌സിന്‍റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സമാനമായ സംയുക്ത പരിപാടികളിലൂടെ ഇന്ത്യ-ഗ്രീസ് പ്രതിരോധ ബന്ധം വര്‍ധിപ്പിക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം വയ്‌ക്കുന്നത്. ഏഥൻസും ന്യൂഡൽഹിയും സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സൈനികാഭ്യാസ പ്രകടനങ്ങളായ ഇനിയോക്കോസ്, തരംഗ് ശക്തി എന്നിവയും നടക്കാനിരിക്കുകയാണ്.