കേരളം

kerala

ETV Bharat / bharat

എട്ടിലും ആറിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു ; യുവാക്കള്‍ പിടിയില്‍ - തെലങ്കാന

പതിനേഴും ഇരുപത്തിയൊന്നും വയസ്സുള്ള യുവാക്കളാണ് എട്ടിലും ആറിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ചത്

Telengana rape  Students raped in telengana  വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു  തെലങ്കാന  പീഡനം
Rape

By ETV Bharat Kerala Team

Published : Feb 16, 2024, 9:51 PM IST

തെലങ്കാന : എട്ടാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച് യുവാക്കള്‍. തെലങ്കാനയിലെ പല്‍നാട് ജില്ലയിലെ നരസാ റാവോപേട്ട് എന്ന സ്ഥലത്താണ് ദാരുണ സംഭവം നടന്നത്. കൊടപ്പകൊണ്ട റോഡിലുള്ള 17 കാരനാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്ന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഡാന്‍സ് പാര്‍ട്ടി ട്രൂപ്പില്‍ ജോലി ചെയ്യുന്ന യുവാവ് പെണ്‍കുട്ടിയെ അനാവശ്യ ശീലങ്ങളിലേക്ക് നയിക്കുകയായിരുന്നു. പ്രതിയുടെ സുഹൃത്തായ 21 കാരനാണ് ആറാം ക്ലാസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്. ഇയാള്‍ ബാഗ് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഇരുവരും ചേര്‍ന്ന് ബുധനാഴ്ച രാത്രി പെണ്‍കുട്ടികളെ കൊടപ്പകൊണ്ട റോഡിലെ റൂമിലേക്ക് വിളിച്ചുവരുത്തി. ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി പെണ്‍കുട്ടികള്‍ക്ക് നല്‍കി പീഡിപ്പിക്കുകയായിരുന്നു. കളിക്കാന്‍ പോയ പെണ്‍കുട്ടികള്‍ രാത്രിയായിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചിറങ്ങി. ബന്ധുക്കളും സുഹൃത്തുക്കളും കുട്ടികളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

Read Also:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

തുടര്‍ന്നാണ് സിറ്റി പൊലീസില്‍ പരാതി നല്‍കിയത്. സംശയം തോന്നി യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ ഇവരുടെ റൂമില്‍ പൊലീസ് കണ്ടെത്തി. പെണ്‍കുട്ടികളെ സ്റ്റേഷനിലെത്തിച്ച് കൗണ്‍സിലിംഗ് നല്‍കി. സംഭവത്തില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തയാറായില്ല എന്നാണ് വിവരം. പൊലീസും സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details