കോഴിക്കോട് : സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ ചക്രത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്‌റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്ന് കെകെ വിജയൻ്റെ ഭാര്യയും പുതുപ്പാടി കോ ഓപ്പറേറ്റീവ് ബാങ്കിൻ്റെ അഗ്രി ഫാം ജീവനക്കാരിയുമായ സുധയാണ് മരിച്ചത്. വെസ്‌റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്‌റ്റിന് സമീപം ഇന്നലെ (ഡിസംബർ 23) രാത്രി 11 മണിയോടെയാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈതപ്പൊയിലിൽ അയ്യപ്പൻ വിളക്ക് ഉത്സവം കണ്ട് മകൻ്റെ സുഹൃത്തിൻ്റെ കൂടെ സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ചുരിദാറിന്‍റെ ഷാൾ സ്‌കൂട്ടറിന്‍റെ പിൻ ചക്രത്തിൽ കുരുങ്ങി കഴുത്തിൽ മുറുകുകയായിരുന്നു. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടൻതന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: കോൺക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം