ETV Bharat / international

ജീവനും കൊണ്ട് രാജ്യം വിട്ട ഹസീന, തീക്കളമായ പശ്ചിമേഷ്യ, ട്രംപിന്‍റെ ജയം, ഇന്ത്യയ്‌ക്ക് 'കൈകൊടുത്ത' ചൈന; ഈ വര്‍ഷം സംഭവബഹുലമായി അധോ'ലോകം'! - INTERNATIONAL YEAR ENDER 2024

ലോകത്ത് നടന്ന സുപ്രധാന തെരഞ്ഞെടുപ്പുകൾ, തീക്കളമായി പശ്ചിമേഷ്യ; യുദ്ധമുഖത്ത് ഇസ്രയേലും ഹമാസും ഇറാനും, അതിർത്തി കടന്നുള്ള ആക്രമണങ്ങളുമായി ഇറാനും പാക്കിസ്ഥാനും, ഇന്ത്യയും ചൈനയും തമ്മിലുള്ള പിന്മാറ്റ കരാര്‍

Etv Bharat
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : 14 hours ago

ഗോളതലത്തില്‍ നിരവധി സംഭവ വികാസങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. പശ്ചിമേഷ്യ യുദ്ധക്കളമായതും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ ട്രംപ് വിജയിച്ചതും ഉള്‍പ്പെടെ ലോകം ഉറ്റുനോക്കിയ നിരവധി സംഭവ വികാസങ്ങള്‍ ഈ വര്‍ഷം അരങ്ങേറി.

ലോകത്ത് നടന്ന സുപ്രധാന തെരഞ്ഞെടുപ്പുകളും, ഇസ്രയേലും ഹമാസും ഇറാനും യുദ്ധമുഖത്ത് എത്തിയതും, ഇറാനും പാക്കിസ്ഥാനും അതിർത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തിയതും, ഇന്ത്യയും ചൈനയും തമ്മിലുള്ള പിന്മാറ്റ കരാറും, ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് നാടുവിട്ടതും, ഹജ്ജ് തീർഥാടനത്തിനിടെ കൊടും ചൂടിൽ 1,300 ലധികം തീര്‍ഥാടകര്‍ മരിച്ചതും ഈ വര്‍ഷത്തെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. എന്തൊക്കെയാണ് ആഗോളതലത്തിലെ പ്രധാന സംഭവ വികാസങ്ങളെന്ന് വിശദമായി അറിയാം.

ലോകത്ത് നടന്ന സുപ്രധാന തെരഞ്ഞെടുപ്പുകൾ

  • ജനുവരി 7–2024: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ്: ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് തുടർച്ചയായി നാലാം തവണയും വിജയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനും വോട്ടിങ് ശതമാനത്തിലെ വലിയ ഇടിവിനും പിന്നാലെ ഷെയ്ഖ് ഹസീന വീണ്ടും വിജയിച്ചു.
INTERNATIONAL YEAR ENDER 2024  ISRAEL PALESTINE WAR  US PRESIDENTIAL ELECTION 2024  WHATS HAPPENED AROUND THE WORLD
Sheikh Hasina (AP)
  • ജനുവരി 13-2024: തായ്‌വാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ ലായ് ചിംഗ്-ടെ 40% വോട്ടിന് വിജയിച്ചു.
  • ഫെബ്രുവരി 8-2024 : പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ്: നിരോധിത രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിലെ അംഗങ്ങള്‍ ദേശീയ അസംബ്ലിയിൽ നിരവധി സീറ്റുകൾ നേടി.
  • ഫെബ്രുവരി 11-2024: ഫിന്നിഷ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഫിന്നിഷ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അലക്‌സാണ്ടർ സ്റ്റബ് തെരഞ്ഞെടുക്കപ്പെട്ടു.
  • ഫെബ്രുവരി 14-2024: ഇന്തോനേഷ്യൻ പൊതുതെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രബോവോ സുബിയാന്‍റോ വിജയിച്ചു, ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് സ്ട്രഗിൾ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി.
  • മാർച്ച് 15–17–2024: റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: നിലവിലെ വ്‌ളാഡിമിർ പുടിൻ അഞ്ചാം തവണയും വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

Putin (AP)
  • ജൂലൈ 4 - 2024 : ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പ്: ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ വൻ വിജയത്തോട് അധികാരത്തിലെത്തി, 14 വർഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടിയുടെ തിരിച്ചുവരവ്.
  • ജൂലൈ 5 - 2024: ഇറാനിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മസൂദ് പെസെഷ്‌കിയാൻ ഇറാന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
  • ജൂലൈ 7 – 2024 : ഫ്രഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ്: ഇടതു പക്ഷ ന്യൂ പോപ്പുലർ ഫ്രണ്ട് ദേശീയ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി, തീവ്ര വലതുപക്ഷ ദേശീയ റാലിയുടെ ആദ്യ റൗണ്ട് വിജയത്തെ അട്ടിമറിച്ചു, പക്ഷേ ഇടതുപക്ഷത്തിന് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാനായില്ല.
  • 2024 : ദക്ഷിണാഫ്രിക്കൻ പൊതുതെരഞ്ഞെടുപ്പ്: ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഭൂരിപക്ഷം നേടുന്നതിൽ ANC പാർട്ടി പരാജയപ്പെട്ടു.
  • സെപ്റ്റംബർ 21 – 2024: ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ശ്രീലങ്കൻ പ്രസിഡന്‍റായി ഇടതുനേതാവ് അനുര കുമാര ദിസനായകെ തെരഞ്ഞെടുക്കപ്പെട്ടു, ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടന്നു.
  • നവംബർ 5 : 2024 അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചു, 1892 ലെ ഗ്രോവർ ക്ലീവ്‌ലാൻഡിന് ശേഷം രണ്ടാമതും അമേരിക്കൻ പ്രസിന്‍റായെന്ന നേട്ടം ട്രംപ് സ്വന്തമാക്കി.

Donald Trump (AFP)

തീക്കളമായി പശ്ചിമേഷ്യ; യുദ്ധമുഖത്ത് ഇസ്രയേലും ഹമാസും ഇറാനും

  • ഫെബ്രുവരി 29 - ഇസ്രയേൽ-ഹമാസ് യുദ്ധം: ഇസ്രയേൽ പ്രതിരോധ സേനയുടെ സൈനികർ ഗാസ നഗരത്തിൽ ഒരു ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്‌തു, യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്‌തീനികളുടെ എണ്ണം 30,000 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്.

Israel bombarded in Gaza (AFP)
  • ഏപ്രിൽ 13 - സിറിയയിലെ ഒരു ഇറാനിയൻ എംബസി വളപ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (IRGC) നിരവധി ഉന്നത കമാൻഡർമാരെ കൊല്ലപ്പെട്ടു. ഇതിന് പ്രതികാരമായി 300 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തി.
  • ഏപ്രിൽ 19 - ഇറാനിയൻ പ്രദേശമായ ഇസ്ഫഹാനിൽ ഇസ്രയേല്‍ ആക്രമണം നടത്തി
  • മെയ് 10: ഐക്യരാഷ്ട്ര പൊതുസഭ പലസ്‌തീൻ രാജ്യത്തിന് അംഗരാജ്യങ്ങൾക്കിടയിൽ ഇരിക്കാനുള്ള അവകാശം നൽകാനുള്ള പ്രമേയം പാസാക്കി.
  • 2024 സെപ്റ്റംബർ 10ന് നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ അടുത്ത സെഷനിൽ ഇത് പ്രാബല്യത്തിൽ വന്നു.
  • മെയ് 28 - സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങള്‍ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
  • ജൂലൈ 13: തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ഉന്നത സൈനിക കമാൻഡർ മുഹമ്മദ് ദയിഫ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഖാൻ യൂനിസിന് പടിഞ്ഞാറ് ഇസ്രയേൽ നിയുക്ത "സേഫ് സോൺ" ആയ അൽ-മവാസിയിൽ 90 പേരെങ്കിലും കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ആക്രമണത്തിലാണ് ദയിഫ് കൊല്ലപ്പെട്ടത്.
  • ജൂലൈ 31- ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് ഇസ്‌മായിൽ ഹനിയയെ ടെഹ്‌റാനിലെ വസതിയിൽ വച്ച് കൊലപ്പെടുത്തി.
  • സെപ്‌തംബർ 17-18 - ഹിസ്ബുള്ളയുടെ സംഘം ഉപയോഗിച്ചിരുന്ന പേജറുകളും വാക്കി-ടോക്കികളും രണ്ട് വൻ സൈബർ ആക്രമണങ്ങളിൽ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 32 പേർ കൊല്ലപ്പെടുകയും 3,200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത്. ഇസ്രയേൽ ആണ് ഇതിനുപിന്നിലെന്നാണ് ആരോപണം.
  • സെപ്‌തംബർ 23 - 2006 ന് ശേഷം ഹിസ്ബുള്ളയും ഇസ്രയേലും ഏറ്റവും വലിയ സംഘർഷം ഉണ്ടായി, ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 569 പേർ കൊല്ലപ്പെടുകയും 1,835 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
  • സെപ്‌തംബർ 27 - ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ സെൻട്രൽ ആസ്ഥാനത്ത് ഇസ്രയേൽ വ്യോമസേന ബോംബാക്രമണം നടത്തി, ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.
  • ഒക്ടോബർ 1 : ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം വ്യാപിപ്പിച്ച് ഇസ്രയേൽ പ്രതിരോധ സേന തെക്കൻ ലെബനൻ ആക്രമിച്ചു.
  • ഒക്‌ടോബർ 1: ഹനിയ, നസ്‌റുള്ള, നിൽഫോറൗഷാൻ എന്നിവരുടെ കൊലപാതകത്തിന് മറുപടിയായി ഇറാൻ 180 ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് വിക്ഷേപിച്ചു.
  • ഒക്‌ടോബർ 16 - ഹമാസിന്‍റെ നേതാവ് യഹ്‌യ സിൻവാർ റഫയിൽ ഇസ്രയേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

yahya sinwar (AFP)
  • ഒക്‌ടോബർ 26: ഇറാനിൽ ഒരു വലിയ മിസലൈാക്രമണം ഇസ്രയേൽ നടത്തി. നിരവധി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു, തുടർന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇറാനിയൻ മിസൈൽ നിർമ്മാണ കേന്ദ്രം തകർന്നതായി സൂചന നൽകി. ആക്രമണത്തിൽ ഒരു സാധാരണക്കാരനും നാല് സൈനികരും കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം അറിയിച്ചു.
  • നവംബർ 21: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നടന്ന യുദ്ധക്കുറ്റങ്ങളുടെ ആരോപണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്, ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദയിഫ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

Benjamin Netanyahu (AFP)
  • നവംബർ 26 - ലെബനനിലെ ഹിസ്ബുള്ളയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
  • ജനുവരി 24 - 2024: കൊറോചാൻസ്കി ഇല്യൂഷിൻ Il-76 വിമാനാപകടം: 65 ഉക്രേനിയൻ യുദ്ധത്തടവുകാരെയും ആറ് ക്രൂ അംഗങ്ങളെയും മൂന്ന് ഗാർഡുകളെയും വഹിച്ചുകൊണ്ടുള്ള ഒരു റഷ്യൻ ഇല്യുഷിൻ Il-76 സൈനിക വിമാനം, ഉക്രേനിയൻ അതിർത്തിക്കടുത്തുള്ള റഷ്യയിലെ കൊറോചാൻസ്‌കി ജില്ലയിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
  • ഓഗസ്റ്റ് 11 - റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് ഒബ്ലാസ്റ്റിനുള്ളിൽ ഉക്രേനിയൻ സൈന്യം അതിർത്തി കടന്നുള്ള ആക്രമണം നടത്തുകയാണെന്ന് പ്രസിഡനന്‍റ് വോളോഡിമർ സെലെൻസ്‌കി പ്രഖ്യാപിച്ചു. മേഖലയിൽ നിന്ന് 76,000 പേരെ ഒഴിപ്പിച്ചതായി റഷ്യ അറിയിച്ചു.
  • 2024 ഒക്ടോബർ-നവംബർ: യുഎസ്, ഉക്രെയ്ൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ നവംബർ പകുതിയോടെ റഷ്യയിൽ 10,000 ഉത്തരകൊറിയൻ സേനകളുണ്ടെന്ന് വ്യക്തമാക്കുന്നു.
  • നവംബർ 18: റഷ്യയെ ഉത്തരകൊറിയൻ സൈന്യം പിന്തുണയ്‌ക്കുന്നതിനാല്‍ റഷ്യയില്‍ അത്യാധുനിക അമേരിക്കൻ ആയുധങ്ങൾ (യുഎസ് നിർമ്മിത ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റംസ് (ATACMS) ഉപയോഗിക്കാൻ ഉക്രെയ്‌ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നല്‍കി.
  • നവംബർ 21: റഷ്യ ആദ്യമായി ഉക്രെയ്‌നിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) തൊടുത്തുവിട്ടു.
  • ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ഐഎസ്ഡബ്ല്യു) യുടെ നവംബർ വരെയുള്ള കണക്കു അനുസരിച്ച്, റഷ്യ 2023ലേക്കാള്‍ ആറിരട്ടി ഭൂപ്രദേശം 2024ൽ പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ഇതുവരെ മോസ്കോയുടെ സേന ഏകദേശം 2,700 ചതുരശ്ര കിലോമീറ്റർ ഉക്രേനിയൻ പ്രദേശം പിടിച്ചെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു, 2023 ൽ ഇത് വെറും 465 ചതുരശ്ര കിലോമീറ്ററായിരുന്നു, ആറിരട്ടി വർദ്ധനവാണ് ഉണ്ടായത്.

അതിർത്തി കടന്നുള്ള ആക്രമണങ്ങളുമായി ഇറാനും പാക്കിസ്ഥാനും

  • ജനുവരി 16 - ഇറാനിയൻ ബലൂച് തീവ്രവാദി സംഘടനയായ ജെയ്‌ഷ് ഉൾ-അദ്ലിനെ ലക്ഷ്യം വച്ചതായി അവകാശപ്പെട്ട് ഇറാൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയ്ക്കുള്ളിൽ നിരവധി മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തി.
  • ജനുവരി 18 - ഇറാനിലെ സിസ്താനിലും ബാലുചെസ്താൻ പ്രവിശ്യയിലും പാകിസ്ഥാൻ തിരിച്ചടിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള പിന്മാറ്റ കരാര്‍

ഒക്ടോബറിൽ കിഴക്കൻ ലഡാക്കിലെ ദെപ്സാങ്ങ്, ഡെംചോക്ക് എന്നീ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ പിന്മാറ്റ കരാര്‍ പൂർത്തിയാക്കി, ഇരുസൈന്യവും പട്രോളിങ് ആരംഭിച്ചു.

Ladakh (ANI)

ലോകത്തെ നടുക്കിയ പ്രധാന ഭീകരാക്രമണങ്ങൾ

  • ജനുവരി 3-2024 കെർമാൻ ബോംബാക്രമണം (ഇറാൻ): ഇറാനിലെ കെർമാനിൽ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടുള്ള അനുസ്മരണ പരിപാടിയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഇരട്ട ബോംബാക്രമണത്തിൽ 94 പേർ കൊല്ലപ്പെട്ടു. അനുസ്‌മരണ പരിപാടിയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച രണ്ട് ബ്രീഫ്കേസ് ബോംബുകൾ ഉപയോഗിച്ചാണ് ബോംബാക്രമണം നടത്തിയത്.
  • 2024 ദാഗെസ്റ്റാൻ ആക്രമണം (റഷ്യ): തെക്കൻ റഷ്യയിലെ റിപ്പബ്ലിക് ഓഫ് ദാഗെസ്റ്റാനിലെ മഖച്കല, ഡെർബന്‍റ് നഗരങ്ങളിൽ നടന്ന രണ്ട് ആക്രമണങ്ങളിലായി 46 പേർക്ക് പരിക്കേൽക്കുകയും 28 പേർ കൊല്ലപ്പെടുകയും ചെയ്‌തു.
  • മാർച്ച് 22 (റഷ്യ) - റഷ്യയിലെ ക്രാസ്നോഗോർസ്കിലെ ക്രോക്കസ് സിറ്റി ഹാളിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീരകരര്‍ കാണികളെ ആക്രമിക്കുകയും 145 പേർ കൊല്ലപ്പെടുകയും 551 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

Representative Image (IANS)
  • ഓഗസ്റ്റ് 24 (ബുർക്കിന ഫാസോ) - ബുർക്കിന ഫാസോയിലെ ബർസാലോഗോയിൽ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിസ്റ്റുകൾ നടത്തിയ കൂട്ടക്കൊലയിൽ 600 സാധാരണക്കാർ ഇരകളായി.
  • നവംബർ 21 (പാക്കിസ്ഥാൻ) പാക്കിസ്ഥാനിലെ പെഷവാറിൽ തീവ്രവാദികൾ ഷിയാ മുസ്ലീങ്ങളുമായി പോയ ഒരു കൂട്ടം വാഹനങ്ങളിൽ പതിയിരുന്ന് ആക്രമണം നടത്തുകയും 46 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ലോകം കണ്ട സുപ്രധാന രാഷ്ട്രീയ പ്രതിസന്ധികള്‍

  • ബംഗ്ലാദേശ് ക്വാട്ട പരിഷ്കരണം മൂലമുണ്ടായ കലാപം (ജൂലൈ 19,2024): ബംഗ്ലാദേശിലെ സംവരണവുമായി ബന്ധപ്പെട്ടുള്ള കലാപത്തില്‍ 75 പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് സർക്കാർ കർഫ്യൂ ഏർപ്പെടുത്തി.

Protest in Bangladesh (AFP)
  • തായ്‌ലൻഡിലെ ഭരണഘടനാ കോടതി പ്രധാനമന്ത്രി ശ്രേത്ത തവിസിനെ പുറത്താക്കി (ഓഗസ്റ്റ്): ജയിൽ ശിക്ഷ അനുഭവിച്ച ഒരു മന്ത്രിയെ തന്‍റെ മന്ത്രിസഭയിലേക്ക് നിയമവിരുദ്ധമായി നിയമിച്ചതിന് പിന്നാലെ തായ്‌ലൻഡിലെ ഭരണഘടനാ കോടതി പ്രധാനമന്ത്രി സ്രേത താവിസിനെ പുറത്താക്കി. തുടര്‍ന്ന് തായ്‌ലൻഡിന്‍റെ പ്രധാനമന്ത്രിയായി പീറ്റോങ്തർൻ ഷിനവത്രയെ തെരഞ്ഞെടുത്തു.
  • ഓഗസ്റ്റ് 5-രാജ്യവ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്‌തു.

  • ഓഗസ്റ്റ് 8-ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം രൂപീകരിച്ച ഇടക്കാല സർക്കാരിന്‍റെ മുഖ്യ ഉപദേഷ്‌ടാവായി നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്‌തു.
  • ജൂലൈ 21-നിലവിലെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ 2024ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു.
  • ഒക്ടോബർ 26-2024 ജോർജിയൻ പാർലമെന്‍റി തെരഞ്ഞെടുപ്പ്: ഭരണകക്ഷിയായ റഷ്യൻ അനുകൂല പാർട്ടിയായ ജോർജിയൻ ഡ്രീം ഭൂരിപക്ഷം നേടി.
  • ജോർജിയയിൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ: ഒക്ടോബർ 26 ന് നടന്ന വോട്ടെടുപ്പിൽ റഷ്യൻ അനുകൂല ജോർജിയൻ ഡ്രീം പാർട്ടി വിജയം അവകാശപ്പെട്ടതിനെത്തുടർന്ന് ജോർജിയയിൽ വലിയ പ്രതിഷേധം ഉണ്ടായി. യൂറോപ്യൻ യൂണിയനുമായുള്ള പ്രവേശന ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ടിബിലിസിയിലെ തെരുവുകളിൽ അണിനിരന്നു.
  • 2024 നവംബർ 07: ജർമ്മൻ സഖ്യ സര്‍ക്കാരിന്‍റെ തകര്‍ച്ച: ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എഫ്ഡിപി നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നറെ ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു, ഇത് മറ്റ് രണ്ട് എഫ്ഡിപി മന്ത്രിമാർ രാജിവയ്ക്കുന്നതിനും ഭരണ സഖ്യം തകരുന്നതിനും കാരണമായി.
  • (ഡിസംബർ) ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധി: ഉത്തരകൊറിയൻ സേനയെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസംഗത്തിൽ "അടിയന്തര സൈനിക നിയമം" ഏർപ്പെടുത്താനുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക്-യോളിന്‍റെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. തുടര്‍ന്ന് ഈ നിയമം പിൻവലിച്ചു.

ലോകത്തെ ശാസ്ത്ര സാങ്കേതിക മേഖലയിലെ സംഭവവികാസങ്ങള്‍

  • ജനുവരി 19 - ജപ്പാൻ SLIM ദൗത്യത്തിലൂടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി.
  • ഫെബ്രുവരി 22 - അമേരിക്കൻ കമ്പനിയായ ഇൻട്യൂറ്റീവ് മെഷീൻസിന്‍റെ നോവ-സി ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യത്തെ വാണിജ്യ വാഹനമായി.
  • സെപ്റ്റംബർ 12 - ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സ് ബഹിരാകാശ ഏജൻസി നടത്തിയ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രാ നടത്തത്തിൽ ജാറഡ് ഐസക്‌മാൻ പങ്കെടുത്തു

jared isaacman (AP)
  • ഒക്ടോബർ 13 - ഏറ്റവും ശക്തമായ റോക്കറ്റ് സ്റ്റാർഷിപ്പിൽ നിന്നുള്ള ഒരു സൂപ്പർ ഹെവി ബൂസ്റ്ററിന്‍റെ ആദ്യത്തെ വിജയകരമായ തിരിച്ചുവരവും ക്യാപ്‌ചറും സ്പേസ് എക്‌സ് കൈവരിച്ചു.
  • ഒക്ടോബർ 14 - വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയെ കുറിച്ച് പഠനം നടത്താൻ യൂറോപ്പ ക്ലിപ്പർ ബഹിരാകാശ പേടകം വിക്ഷേപിച്ചു.
  • നവംബർ 05: ജാപ്പനീസ് ഗവേഷകർ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ വുഡണ്‍ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ക്യോട്ടോ യൂണിവേഴ്സിറ്റിയും ഹോം ബിൽഡർ സുമിറ്റോമോ ഫോറസ്ട്രിയും ചേർന്ന് വികസിപ്പിച്ചതാണിത്.
  • നവംബർ 21: ഗവേഷകർ ക്ഷീരപഥ ഗാലക്‌സിയായ WOH G64-ന് പുറത്തുള്ള ഒരു നക്ഷത്രത്തിന്‍റെ ആദ്യത്തെ "ക്ലോസ്-അപ്പ്" ചിത്രം പുറത്തുവിട്ടു.
  • സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങി: ഇന്ത്യൻ വംശജയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ജൂണിൽ എട്ട് ദിവസത്തെ യാത്രയ്ക്കായി ബോയിംഗ് സ്റ്റാർലൈനറിൽ ഭൂമിയിൽ നിന്ന് പുറപ്പെട്ടതിന് ശേഷം മാസങ്ങളോളം ബഹിരാകാശത്ത് കുടുങ്ങി. വില്യംസിനും സഹ ബഹിരാകാശ സഞ്ചാരി ബാരി വിൽമോറിനും ഫെബ്രുവരി 2025 വരെ മടങ്ങിവരാൻ കഴിയില്ലെന്ന് നാസ വ്യക്തമാക്കുന്നു.

2024ല്‍ ലോകം കണ്ട വൻ ദുരന്തങ്ങള്‍

  • ബാൾട്ടിമോർ, ബ്രിഡ്‌ജ് അപകടം (യുഎസ്എ): മാർച്ച് 26 - അമേരിക്കയിലെ മേരിലാൻഡിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഒരു കണ്ടെയ്‌നര്‍ കപ്പൽ കൂട്ടിയിടിച്ചു, പാലം തകരുകയും ആറ് പേര്‍ മരണപ്പെടുകയും ചെയ്‌തു.
  • പേർഷ്യൻ ഗൾഫ് വെള്ളപ്പൊക്കം (ഇറാൻ): ഏപ്രിൽ 16 - 2024 മിഡിൽ ഈസ്റ്റിൽ കനത്ത മഴയെത്തുടർന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി, 32 പേർ മരിച്ചു. ഇത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി തടസങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.
  • 1000ത്തില്‍ അധികം ഹജ്ജ് തീര്‍ഥാടകര്‍ മരണപ്പെട്ടു: ജൂൺ 14 മുതൽ 19 വരെ സൗദി അറേബ്യയിലെ മക്കയിൽ വാർഷിക ഹജ്ജ് തീർഥാടനത്തിനിടെ കൊടും ചൂടിൽ 1,300 ലധികം തീര്‍ഥാടകര്‍ മരിച്ചതായി റിപ്പോർട്ട്.

Makkah (Getty)
  • സ്‌പാനിഷ് വെള്ളപ്പൊക്കം: 2024 ഒക്ടോബർ 29: സ്പെയിൻ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു, 200-ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌തു.

Read Also: ക്രൂരത പൈശാചികതയ്ക്ക് വഴിമാറിയ വര്‍ഷം; കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പില്‍ 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.