ഹത്രാസ് :വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പാചകത്തിനെത്തിയ യുവാക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലാണ് സംഭവം.
മാർച്ച് 2ന് അലിഗഢിൽ നിന്ന് ഹത്രാസ് ജംക്ഷൻ കോട്വാലി പ്രദേശത്തെ ഗസ്റ്റ് ഹൗസിൽ വിവാഹ ചടങ്ങിനെത്തിയതായിരുന്നു പെൺകുട്ടി. ചടങ്ങില്‍ പാചക ജോലിക്കെത്തിയ പുഷ്പേന്ദ്രയും സുമിത്തും പെണ്‍കുട്ടിയെ ബലമായി ബൈക്കിൽ കയറ്റി കൊണ്ടുപേവുകയായിരുന്നു എന്ന് ഹത്രാസ് ജംഗ്ഷൻ ഇൻചാർജ് വിജയ് സിംഗ് പറഞ്ഞു. തുടര്‍ന്ന് വഴിയിലെ ഒരു പാടത്ത് വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. അതിക്രമത്തിന് ഇരയായ പെൺകുട്ടി വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.