ജാര്‍ഖണ്ഡ്: വിറക് ശേഖരിക്കുന്നതിനിടെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പരാതി. ജാർഖണ്ഡിലെ രാംഗഢ് സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്. രാംഗഢ് സ്വദേശികളായ യുവാക്കള്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്.
മെയ് 21ന് വൈകിട്ട് വീടിന് സമീപത്ത് വച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് തൊട്ടടുത്ത തോട്ടത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. തോട്ടത്തില്‍ പെണ്‍കുട്ടിയെ തനിച്ച് കണ്ട യുവാക്കള്‍ ബലമായി പിടിച്ച് പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ബഹളം വച്ച പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തുകയും വീടിനുള്ളില്‍ ബന്ദിയാക്കുകയും ചെയ്‌തു. തൊട്ടടുത്ത ദിവസം രാവിലെ പെണ്‍കുട്ടിയെ സംഘം അവരുടെ വീട്ടിലേക്ക് മാറ്റി. സംഭവം പുറത്തറിയാതിരിക്കാന്‍ മറ്റൊരിടത്തേക്ക് പെണ്‍കുട്ടിയെ മാറ്റാനായിരുന്നു പ്രതികളുടെ നീക്കം.
അതേസമയം വീട്ടില്‍ മടങ്ങിയെത്തിയ പിതാവ് മകളെ കാണാത്തതോടെ തെരച്ചില്‍ നടത്തുകയും ഒടുക്കം പ്രതികളുടെ താമസ സ്ഥലത്ത് എത്തുകയും ചെയ്‌തു. സംശയം തോന്നിയ പിതാവ് വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് മകളെ ബന്ദിയാക്കിയതായി കണ്ടെത്തിയത്. പിന്നീട് പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിതാവിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Also Read :ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു; ഒരാള്‍ കസ്റ്റഡിയില്‍ - MINOR GIRL GANG RAPED IN AGRA