ന്യൂഡൽഹി: കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയെ സന്ദര്‍ശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ എംപിയുമായ ഗൗതം ഗംഭീർ. കേന്ദ്രമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക പേജിലാണ് ഗംഭീറിനൊപ്പമുള്ള വീഡിയോ പങ്കിട്ടത്. 'മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ എംപിയുമായ ഗൗതം ഗംഭീർ ജി ഇന്ന് ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ജിയെ സന്ദർശിച്ചു', എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍റെ റോളിൽ ഗംഭീർ മുൻനിരക്കാരനാണ്. പുതിയ മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).