റൂർക്കേല :സർക്കാർ ഉടമസ്ഥതയിലുള്ള സെയിലിന്‍റെ സുന്ദർഗഡിലുള്ള റൂർക്കേല സ്റ്റീൽ പ്ലാന്‍റിൽ വാതക ചോർച്ച. വാതകചോർച്ചയെ തുടർന്ന് 9 ചികിത്സയിൽ. സ്‌റ്റീൽ പ്ലാന്‍റിന്‍റെ അഞ്ചാം നമ്പർ ബ്ലാസ്‌റ്റ് ഫർണസിലാണ് വാതകചോർച്ചയുണ്ടായത്. ബാധിക്കപ്പെട്ട 9 പേരെ ഉടൻ തന്നെ ഇസ്‌പാത്ത് ജനറൽ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലുള്ളവരിൽ ഒരു എക്‌സിക്യൂട്ടീവും സീനിയർ സൂപ്പർവൈസറും മറ്റൊരു ആർഎസ്‌പി ജീവനക്കാരനും ചില ഔട്ട്‌സോഴ്‌സ് ജീവനക്കാരും ഉൾപ്പെടുന്നു.
ഇന്ന് രാവിലെ 10.15നായിരുന്നു റൂർക്കേല സ്‌റ്റീൽ പ്ലാന്‍റിലെ ചൂളയിൽ വാതക ചോർച്ചയുണ്ടായത്. അസുഖ ബാധിതരായവരിൽ 3 സ്ഥിരം തൊഴിലാളികളും 6 താത്‌കാലിക തൊഴിലാളികളുമാണ് ഉള്ളത്. ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡെപ്യൂട്ടി ഡയറക്‌ടറും അസിസ്‌റ്റന്‍റെ ഡയറക്‌ടറും ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റ 9 പേരിൽ ഒരാളെ ഓക്‌സിജൻ നൽകിയ ശേഷം ഡിസ്‌ചാർജ് ചെയ്‌തു. ബാക്കി എട്ടിൽ തൊഴിലാളികളിൽ ഏഴ് തൊഴിലാളികൾ ഐസിയുവിലായിരുന്നു. ഒരു തൊഴിലാളിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഫാക്‌ടറീസ് ആൻഡ് ബെയ്‌ലേഴ്‌സ് ഡെപ്യൂട്ടി ഡയറക്‌ടർ ബിഭു പ്രസാദ് പറഞ്ഞു.