ഹൈദരാബാദ്:തെലങ്കാനയിലെ രംഗറെഡ്ഡിയിലെ ഗ്ലാസ് ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം ആറായി. ഗുരുതരമായി പരിക്കേറ്റ് നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ആറായത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഇന്നലെ (ജൂണ്‍ 28) വൈകിട്ടാണ് ഗ്ലാസ് ഫാക്‌ടറിയില്‍ സ്‌ഫോടനമുണ്ടായത്. ഫാക്‌ടറിയിലുണ്ടായിരുന്ന വാതക കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അഞ്ച് പേര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. ബിഹാര്‍ സ്വദേശികളായ ചിത്തരഞ്ജന്‍ (25), രാംപ്രകാശ് (45), രതികാന്ത് (25), അയോധ്യ സ്വദേശികളായ നികേത്(22) രാം ഷെട്ട് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ള തൊഴിലാളികള്‍ നിലവില്‍ ഷാദ് നഗര്‍ വിവ ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്വേഷണം ആരംഭിച്ച് പൊലീസ്:ജില്ല കലക്‌ടര്‍ ശശാങ്കയും ഡിസിപി രാജേഷും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കംപ്രസറിന്‍റെ സുരക്ഷ വാല്‍വിനുണ്ടായ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് കലക്‌ടര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു.