കേരളം

kerala

ETV Bharat / bharat

റാമോജി ഫിലിം സിറ്റിയിൽ 'ഫ്രണ്ട്ഷിപ്പ് വീക്ക്'; കോളേജ് വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകൾ - Friendship Week At Ramoji Film City - FRIENDSHIP WEEK AT RAMOJI FILM CITY

ജൂലൈ 28 മുതൽ ഓഗസ്‌റ്റ് 4 വരെ ഫ്രണ്ട്‌ഷിപ്പ് ദിനം ആഘോഷിക്കാൻ ഒരുങ്ങി റാമോജി ഫിലിം സിറ്റി. കോളജ് വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകൾ.

FRIENDSHIP WEEK Ramoji  RAMOJI FILM CITY HYDERABAD  റാമോജി ഫിലിം സിറ്റി  ഫ്രണ്ട്ഷിപ്പ് വീക്ക് റാമോജി
Ramoji Film City (ETV Bharat)

By ETV Bharat Kerala Team

Published : Jul 27, 2024, 10:46 PM IST

ഹൈദരാബാദ്: ഈ മാസം 28 മുതൽ ഓഗസ്‌റ്റ് 4 വരെ കോളജ് സ്പെഷ്യൽ ഫ്രണ്ട്‌ഷിപ്പ് വീക്ക് ആഘോഷിക്കാൻ ഒരുങ്ങി റാമോജി ഫിലിം സിറ്റി. ഡ്രീം വേൾഡ് ഫിലിം സിറ്റിയിൽ സുഹൃത്തുക്കളുമായി ഒത്തുചേരാനും മനോഹരമായ ഓർമകൾ പങ്കുവയ്‌ക്കാനുമുള്ള മികച്ച അവസരമാണിത്. കോളജ് വിദ്യാർഥികൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കുവാനും അവരുടെ സൗഹൃദത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ പങ്കുവയ്‌ക്കുവാനും കഴിയും.

സിനിമ ലോകത്ത് നിന്ന് അവധിയെടുത്ത് സൗഹൃദ കൂട്ടായ്‌മയെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് റാമോജി ഫിലിം സിറ്റി. ഫ്രണ്ട്‌ഷിപ്പ് വാരാചരണത്തിൽ ഫിലിം സിറ്റിയിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ആവേശകരമായ വിനോദങ്ങളിൽ പങ്കുചേരുവാനും അനശ്വരമായ സൗഹൃദത്തിന്‍റെ മാധുര്യം ആസ്വദിക്കുവാനും സാധിക്കും.

ആകർഷകമായ വിനോദം: ഫ്രണ്ട്‌ഷിപ്പ് വാരാചരണത്തിൽ പങ്കെടുത്ത് ആകർഷകമായ വിന്‍റേജ് (നോൺ-എസി) ബസിൽ റാമോജി ഫിലിംസിറ്റി സ്‌റ്റുഡിയോ ടൂർ ആസ്വദിക്കാം. പ്രത്യേക ഷോകൾ, രസകരമായ റൈഡുകൾ, ആകർഷകമായ ബേർഡ് പാർക്ക് സന്ദർശനം, ചിത്രശലഭ ഉദ്യാനം സന്ദർശനം എന്നിവയിലൂടെ പ്രകൃതിയിയോടിണങ്ങി കാഴ്‌ചകൾ ആസ്വദിക്കാൻ അവസരം ലഭിക്കും. റാമോജി അഡ്വഞ്ചർ സാഹസിൽ ത്രസിപ്പിക്കുന്ന സാഹസികതകൾക്കൊപ്പം ഒരു പുതിയ അനുഭവവും ലഭിക്കും. മോഷൻ ക്യാപ്‌ചർ, വെർച്വൽ ഷൂട്ട് കാണൽ, ഹൃദയസ്‌പർശിയായ റെയിൻ ഡാൻസ് എന്നിവയും ആസ്വദിക്കാൻ സാധിക്കും.

പ്രത്യേക ഇളവുകൾ:ഫ്രണ്ട്‌ഷിപ്പ് വാരാഘോഷത്തിൽ റാമോജി ഫിലിം സിറ്റി സന്ദർശിക്കുന്ന കോളജ് വിദ്യാർഥികൾക്ക് പ്രത്യേക പാക്കേജുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരാൾക്ക് വെറും 999 രൂപയ്ക്ക് (നികുതിയും കൂടി) പ്രവേശനം. എന്നാൽ കുറഞ്ഞത് രണ്ട് എൻട്രി ടിക്കറ്റുകളെങ്കിലും വാങ്ങണം. വിദ്യാർഥികൾക്ക് കോളജ് അല്ലെങ്കിൽ യൂണിവേഴ്‌സിറ്റി ഐഡന്‍റിറ്റി കാർഡ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ramojifilmcity.com ലേക്ക് ലോഗിൻ ചെയ്യുക. അല്ലെങ്കിൽ 76598 76598 എന്ന നമ്പറിൽ വിളിക്കാം.

Also Read:റാമോജി ഫിലിം സിറ്റി; സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നൊരിടം

ABOUT THE AUTHOR

...view details