ആന്ധ്രാപ്രദേശ് : സ്ലാബ് തകർന്ന് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. നന്ദ്യാല ജില്ലയിൽ ചഗലമാരി മണ്ഡലത്തിലെ ചിന്ന വാങ്കാലിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
സ്ലാബ് തകർന്ന് കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം - FOUR DIED IN MUD SLAB COLLAPSE
സ്ലാബ് തകർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ദമ്പതികളും രണ്ട് പെൺ മക്കളുമാണ് മരിച്ചത്. അപകടമുണ്ടായത് ഇന്നലെ രാത്രി.
Representative image (Etv Bharat)
Published : Aug 2, 2024, 10:03 AM IST
ഗുരുശേഖർ റെഡ്ഡി (45), ദസ്തഗിരമ്മ (38), മക്കളായ പവിത്ര (16), ഗുരുലക്ഷ്മി (10) എന്നിവരാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദമ്പതികളുടെ മറ്റൊരു മകളായ പ്രസന്ന പൊടുതൂരിൽ പഠിക്കുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.