ഹസ്സൻ:കായലിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികൾ മുങ്ങിമരിച്ചു. കര്‍ണാടകയിലെ ഹസ്സൻ ജില്ലയിലെ ആലൂർ താലൂക്കിൽ കടലുവിനടുത്തുള്ള മുട്ടിഗെ ഗ്രാമത്തിലാണ് സംഭവം. ജീവൻ (13), സാത്വിക് (11), വിശ്വ, പൃഥ്വി (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ചിരാഗ് (10) നെ രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ കുളിക്കാനായി കായലിൽ പോയിരുന്നു. മീൻ പിടിക്കാൻ കായലിൻ്റെ ആഴത്തിലുള്ള ഭാഗത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. പരസ്‌പരം രക്ഷിക്കാൻ ശ്രമിച്ചതാണ് നാലുപേരുടെ മരണത്തിനിടയാക്കിയത്.