കേരളം

kerala

ETV Bharat / bharat

മുൻ വ്യോമസേന മേധാവി ബദൗരിയ ബിജെപിയിൽ ചേർന്നു - Bhadauria joins BJP - BHADAURIA JOINS BJP

മുൻ എംപിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ വരപ്രസാദ് റാവുവും ബിജെപിയിലേക്ക് ചേക്കേറി

FORMER IAF CHIEF BHADAURIA  RKS BHADAURIA IN BJP  FORMER MP VARAPRASAD RAO JOINS BJP  YSR CONGRESS LEADER VARAPRASAD RAO
Bhadauria Varaprasad Rao joins BJP

By PTI

Published : Mar 24, 2024, 1:48 PM IST

ന്യൂഡൽഹി :മുൻ ഇന്ത്യൻ എയർഫോഴ്‌സ് മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിൻ്റെയും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെയും സാന്നിധ്യത്തിലാണ് ഞായറാഴ്‌ച ബദൗരിയ ബിജെപിയിൽ ചേർന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നുള്ള മുൻ എംപിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ വരപ്രസാദ് റാവുവും ബിജെപിയിലേക്ക് ചേക്കേറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും സായുധ സേനയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും മോദി സർക്കാർ സ്വീകരിച്ച നടപടികളെയും പ്രശംസിച്ചാണ് മുൻ എയർഫോഴ്‌സ് മേധാവി ബിജെപിയിലേക്ക് കൂടണഞ്ഞത്. ഈ പുതിയ 'ഇന്നിംഗ്‌സ്' തനിക്ക് രാഷ്‌ട്രനിർമ്മാണത്തിന് സംഭാവന നൽകാനുള്ള അവസരം നൽകുന്നുവെന്നും ഉത്തർപ്രദേശിൽ നിന്നുള്ള ബദൗരിയ വ്യക്തമാക്കി.

2021ലാണ് ഇന്ത്യൻ എയർഫോഴ്‌സിൽ നിന്നും ബദൗരിയ വിരമിച്ചത്. തൻ്റെ കഴിഞ്ഞ എട്ട് മുതൽ 10 വർഷത്തെ സേവനകാലത്തെ "സുവർണ കാലഘട്ടം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം സ്വാശ്രയത്വം വർധിപ്പിക്കുന്നതിനും സായുധ സേനയെ നവീകരിക്കുന്നതിനും മോദി സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസാവഹമാണെന്നും ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയ്‌ക്കായുള്ള മോദി സർക്കാരിന്‍റെ നടപടികളെയും പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തെയും അദ്ദേഹം പ്രശംസിച്ചു. സർക്കാർ വിവിധ വകുപ്പുകളിലുടനീളം സ്വീകരിച്ച നടപടികൾ രാജ്യത്തെ കൂടുതൽ ശക്തമായി ഉയർത്താൻ സഹായിക്കുന്നതാണെന്നും ബദൗരിയ പറഞ്ഞു.

അതേസമയം താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഊർജ്ജസ്വലനായ രാഷ്‌ട്രീയക്കാരനാണ് മോദിയെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ വരപ്രസാദ് റാവു പറഞ്ഞു. മോദി സർക്കാരിൻ്റെ വികസന സംരംഭങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഗവൺമെൻ്റ് സേവനത്തിൽ ദീർഘകാല പരിചയസമ്പത്തുള്ള രണ്ട് പേർ രാഷ്‌ട്രസേവനത്തിനായി ബിജെപിയെ തെരഞ്ഞെടുത്തുവെന്ന് താക്കൂർ അഭിപ്രായപ്പെട്ടു. ഒപ്പം രാജ്യത്തിൻ്റെ സുരക്ഷയ്‌ക്കും സമൃദ്ധിക്കും വികസനത്തിനും വേണ്ടിയാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details