ന്യൂഡല്‍ഹി: 1974ല്‍ കച്ചത്തീവിലെ ശ്രീലങ്കയുടെ പരമാധികാരം അംഗീകരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ എതിര്‍ത്ത നയതന്ത്രജ്ഞന്‍ ദേശീയ താത്‌പര്യം മുന്‍നിര്‍ത്തിയാണ് ഇന്ദിരാഗാന്ധി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ഇടിവി ഭാരതിനോട് പറഞ്ഞു.
ദ്വീപിനെ ചൊല്ലിയുള്ള തര്‍ക്കം തികച്ചും രാഷ്‌ട്രീയമാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി അതിനെ കുറിച്ച് ഒരിക്കലും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഇത് തികച്ചും രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നാണ് താന്‍ വിശ്വാസിക്കുന്നത്. സുരക്ഷ ലംഘനം എന്നൊരു കാര്യം ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്നും നയതന്ത്രജ്ഞന്‍ പറഞ്ഞു.
ഇന്ത്യയുടെ ഒരു മൂലയില്‍ സ്ഥിതി ചെയ്യുന്ന കച്ചത്തീവ് ചൈനയ്‌ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചില്ലെങ്കിലും ഇതിന് ഭൗമ രാഷ്‌ട്രീയ പ്രധാന്യങ്ങളൊന്നുമില്ല. ചൈനക്കാര്‍ക്കും ഇങ്ങോട്ടേക്ക് പ്രവേശനമുണ്ടെന്നും നയതന്ത്രജ്ഞന്‍ പറഞ്ഞു.
കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും തമിഴ്‌നാടിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചിരുന്നു. ഡിഎംകെയും കോണ്‍ഗ്രസും തമിഴ്‌നാടിന്‍റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനായി ഒന്നും ചെയ്‌തില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കോണ്‍ഗ്രസിനെ വിശ്വാസിക്കാന്‍ കഴിയില്ലെന്നതിന്‍റെ തെളിവാണ് കച്ചത്തീവ്.