ന്യൂഡൽഹി: ബീഹാർ മുൻ മുഖ്യമന്ത്രിയും പൊതു പ്രവര്‍ത്തകനുമായിരുന്ന കർപ്പൂരി താക്കൂറിന് ഭാരതരത്ന. കർപ്പൂരി താക്കൂറിന്‍റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഭാരതരത്‌ന പ്രഖ്യാപിച്ചത്. 1924 ജനുവരി 24 ന് ബീഹാറിലെ സമസ്‌തിപൂർ ജില്ലയിലാണ് കർപ്പൂരി താക്കൂർ ജനിച്ചത്. 1988 ഫെബ്രുവരി 17 ന് പട്‌നയിൽ വെച്ച് 64 ആം വയസിലാണ് അദ്ദേഹം വിടവാങ്ങിയത്.
മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നല്‍കിയാണ് കർപ്പൂരി താക്കൂറിനെ ആദരിക്കുന്നത്. മുൻ ബീഹാർ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് ശ്രദ്ധനേടിയുന്നു. സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു കർപ്പൂരി താക്കൂർ, രണ്ട് തവണ ബീഹാറിന്‍റെ മുഖ്യമന്ത്രിയും അതിന് മുമ്പ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്നു.