കേരളം

kerala

ETV Bharat / bharat

19.79 കോടി രൂപയുടെ കൊക്കെയ്‌നുമായി വിദേശ വനിത പിടിയിൽ - Woman Arrested with cocaine - WOMAN ARRESTED WITH COCAINE

കെനിയയിലെ നെയ്‌റോബിയിൽ നിന്ന് മുംബൈയിലെത്തിയ യുവതിയെ ഇന്നലെ (മാര്‍ച്ച് 24) കസ്‌റ്റഡിയിലെടുത്തതായി ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു

COCAINE WOMAN  WOMAN FROM SIERRA LEONE  COCAINE  WOMAN ARRESTED WITH COCAINE
Woman From Sierra Leone held at Mumbai International Airport With Cocaine Worth Rs 19.79 cr

By PTI

Published : Mar 25, 2024, 3:30 PM IST

മുംബൈ :19.79 കോടി രൂപയുടെ കൊക്കെയ്‌നുമായി സിയറ ലിയോൺ വനിത മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് ആണ് യുവതിയെ പിടകൂടിയത്. 1,979 ഗ്രാം കൊക്കെയ്‌ൻ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കെനിയയിലെ നെയ്‌റോബിയിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിയെ ഇന്നലെ (മാര്‍ച്ച് 24) കസ്‌റ്റഡിയിലെടുത്തതായി ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങൾ അവരെ പരിശോധിച്ചപ്പോൾ കൊക്കെയ്‌ൻ പൊലുള്ള ഒരു വെളുത്ത പൊടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫീൽഡ് കിറ്റ് ഉപയോഗിച്ച് ഈ പൊടി പരിശോധിച്ചപ്പോൾ അത് കൊക്കെയ്‌നാണെന്ന് കണ്ടെത്തുകയായിരുന്നു.

'വിപണിയിൽ 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ൻ വിദേശ വനിതയില്‍ നിന്ന് പിടിച്ചെടുത്തു. അവരെ അറസ്‌റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്‌തു. ഇവരുമായ ബന്ധപ്പെട്ട ലഹരി കള്ളക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെ'ന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Also read : വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി, ആലപ്പുഴയില്‍ യുവാവ് പിടിയില്‍ - GANJA CULTIVATION AT HOME

ABOUT THE AUTHOR

...view details