ലഖ്‌നൗ: ആറും പതിമൂന്നും പതിനാറും വയസുള്ള മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. കോട്‌വാലി മേഖലയിലുള്ള ബല്ലിയ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
ഭൂവുടമയുടെ മകളാണ് ബലാത്സംഗത്തിനിരയായത്. ഇവരുടെ രണ്ട് കുടികിടപ്പുകാരുടെ മക്കള്‍ തന്നെയാണ് മകളെ ഉപദ്രവിച്ചതെന്ന് പരാതിയിൽ പറയുന്നു. അമ്മയുടെ പരാതിയില്‍ മൂന്ന് ബാലന്‍മാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഫൊറന്‍സിക് സംഘത്തോടൊപ്പം പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് ബല്ലിയ എസ്‌പി വിക്രാന്ത് വീര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത് എന്നതിന്‍റെ തെളിവാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളില്‍ സ്വീകരിക്കുന്ന നടപടികളില്‍ മുഖ്യമന്ത്രി ആദിത്യനാഥ് പൊലീസിനെ നേരിട്ട് തന്നെ അഭിനന്ദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ പൊലീസ് ഡയറക്‌ടറേറ്റ് 80,000 കുറ്റവാളികളെ ശിക്ഷിച്ചു. 54 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. സ്‌ത്രീകള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളിലായാണ് ഇത്. 28,700 പേരെ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷിച്ചു. ലൈംഗിക പീഡനം, പോക്‌സോ തുടങ്ങിയ കുറ്റകൃത്യങ്ങളിലടക്കം ശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
Also Read:'അപ്പൂപ്പൻ മോശമാണെന്ന്' കൂട്ടുകാരോട് പറഞ്ഞ് അഞ്ച് വയസുകാരി, പിന്നാലെ വെളിപ്പെട്ടത് ക്രൂരപീഡനം; 62കാരന് 102 വര്‍ഷം കഠിന തടവ്