കേരളം

kerala

ETV Bharat / bharat

ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 1.43 കോടിയുടെ സ്വർണം കവർന്ന അഞ്ചംഗ സംഘം പിടിയിൽ - സ്വർണ കവർച്ച

ജ്വല്ലറി ഉടമയെയും ഭാര്യയെയും അക്രമിച്ച് സ്വർണം കവർന്ന സംഘം പിടിയിൽ. 1.43 കോടി വില മതിക്കുന്ന സ്വർണമാണ് അഞ്ചംഗ സംഘം കവർന്നത്.

Gold theft case  Five men arrested in gold theft  സ്വർണ കവർച്ച  അറസ്റ്റ്
Five Men Who Threatened A Couple At Gunpoint And Stolen Gold Worth 1.43 Crores Were Arrested

By ETV Bharat Kerala Team

Published : Jan 29, 2024, 10:50 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ ജ്വല്ലറി ഉടമയെയും ഭാര്യയെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അഞ്ച് പേർ പിടിയിൽ (Five men arrested in gold theft case worth 1.43 crore at Maharashtra). ജ്വല്ലറി ഉടമയുടെ 1.43 കോടി വില മതിക്കുന്ന സ്വർണം 5 പ്രതികൾ ചേർന്ന് കവർച്ച നടത്തിയത്. മഹാരാഷ്‌ട്രയിലെ സബർബൻ സാന്താക്രൂസിന്‍റെ വകോല മേഖലയിൽ ജനുവരി 19 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

മുംബൈ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പ്രതികളായ ബാലുസിങ് ഭൈരവ്സിങ് പർമർ (20), പാൽഗർ ജില്ലയിലെ മഹിപൾ ചങ്ഗ്രാം സിങ് (21), ലക്കി മിത്താലാൽ ഭിൽ (21), മംഗിലാൽ മിത്താലാൽ ഭിൽ (28), കൈലാഷ് ഭരാലാൽ ഭിൽ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രാജസ്ഥാനിൽ നിന്നുമാണ് പ്രതികളെ പിടി കൂടിയത്.

പ്രതിയായ ബാലുസിങ് ഭൈരവ്സിങ് പർമർ ജ്വല്ലറിയിലെ മുൻ ജീവനക്കാരനായിരുന്നു. മറ്റ് പ്രതികളുമായി ഇയാൾ മുൻ തൊഴിലുടമയുടെ വകോലയിലുള്ള ഫ്ലാറ്റിൽ എത്തുകയായിരുന്നു. ദമ്പതികളുമായി മുൻ പരിചയമുള്ളതിനാൽ അപ്പാർട്ട്മെൻ്റിൽ പ്രവേശിക്കാൻ അനുവാദം കിട്ടിയിരുന്നു.

തുടർന്ന് അപാർട്ട്മെന്‍റിൽ പ്രവേശിച്ച സംഘം ജ്വല്ലറി ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ശേഷം ഇവരുടെ 1.43 കോടി രൂപ വില വരുന്ന സ്വർണം തട്ടിയെടുത്ത് സ്ഥലം വിട്ടതായാണ് വിവരം. മോഷണം നടന്ന അപ്പാർട്ട്മെന്‍റിലെ സി സി ടി വി ദൃശ്യങ്ങളുടെയും മറ്റു സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു.

തുടർന്നാണ് പ്രതികൾ മോഷണ മുതലുകൾ പാൽഘറിലെ വനപ്രദേശത്ത് കുഴിച്ചു മൂടിയതായി കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 3 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details