തമിഴ്‌നാട്:മധുരയിൽ വനിത ഹോസ്‌റ്റലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്. ഇന്ന് (സെപ്‌റ്റംബർ 12) പുലർച്ചെയാണ് സംഭവം. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
പെരിയാര്‍ ബസ് സ്‌റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്‌റ്റലിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം സമയത്ത് 40 വിദ്യാർഥികളാണ് ഹോസ്‌റ്റലിലുണ്ടായിരുന്നത്
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹോസ്‌റ്റലിലുണ്ടായ തീപിടിത്തിൽ രണ്ട് പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി മധുര ജില്ല കലക്‌ടർ സംഗീത പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോസ്‌റ്റൽ ഉടമയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അതിന് അനുസരിച്ച് നടപടിയെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
Also Read:കെനിയയില്‍ വിദ്യാലയത്തില്‍ തീപ്പിടിത്തം; പതിനേഴ് വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു, പതിമൂന്ന് പേര്‍ക്ക് ഗുരുതര പൊള്ളല്‍