ബെംഗളുരു: രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി സീതാരാമന്‍റെ ഭര്‍ത്താവ് കൂടിയായ രാഷ്‌ട്രീയ -സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ പ്രൊഫ. പരകാല പ്രഭാകരന്‍. റിപ്പബ്ലിക് ദിനത്തിലാണ് പ്രൊഫ. പരകാല പ്രഭാകരന്‍ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയത് എന്നതും ശ്രദ്ധേയമാണ്( Parakala Prabhakaran attacks Govt).
കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ നിശിതമായ ഭാഷയിലാണ് തന്‍റെ പ്രഭാഷണത്തില്‍ അദ്ദേഹം വിമര്‍ശിച്ചത്. ജനാധിപത്യം അപകടത്തില്‍ ' ("Democracy in danger") എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍. അച്ചേദിന്‍, സബ് ചങ്കാസി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി അതി ദയനീയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (Nirmala Sitharaman's Husband Takes On Economic Loopholes).
പരകാലയ്ക്ക് പറയാനുള്ളത്: ജിഎസ്ടി വര്‍ദ്ധന താഴ്‌ന്ന വരുമാനക്കാരെ പരോക്ഷമായി വലിയതോതില്‍ ബാധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആഭ്യന്തര വ്യവസായം എക്കാലത്തെയും താഴ്‌ന്ന നിലയിലാണ്. നിലവില്‍ രാജ്യത്തിന്‍റെ പൊതുകടം 150 ലക്ഷം കോടി രൂപയാണ്. പത്ത് വര്‍ഷത്തിനിടെ പൊതുകടത്തില്‍ 100 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് ഒരു ജനാധിപത്യരാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഞ്ഞൂറ് വര്‍ഷം മുമ്പുള്ള ചരിത്രമല്ല താന്‍ പറയുന്നത്. 2022 ജനുവരിയില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള യുവാക്കള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. റെയില്‍വേയില്‍ നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ അയച്ചാണ് ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കേവലം 35000 തസ്‌തികകളിലേക്ക് ഒരു കോടി 25 ലക്ഷം യുവാക്കളാണ് അപേക്ഷിച്ചത്. ഇതാണ് എന്‍റെ രാജ്യത്തെ യുവാക്കള്‍ നേരിടുന്ന പ്രതിസന്ധി. സര്‍ക്കാരിനോട് ഈ കണക്കുകള്‍ ആവശ്യപ്പെട്ടാല്‍ നിശ്ചയമായും അത് നിങ്ങള്‍ക്ക് ലഭിക്കില്ല. കൊറോണ ബാധിച്ച് മരിച്ചവരുടെയോ കുടിയേറ്റത്തൊഴിലാളികളുടെ മരണത്തെയോ കുറിച്ചുള്ള കണക്കുകള്‍ ചോദിച്ചാലും കിട്ടില്ല. ഇതാണ് ഇന്നിന്‍റെ യാഥാര്‍ത്ഥ്യം. മുന്‍കാലങ്ങളില്‍ ഇന്ത്യയിലെ കണക്കുകള്‍ സുതാര്യമായിരുന്നു, അത് നല്ലതായാലും മോശമായാലും തെറ്റായാലും. ഇപ്പോഴത്തെ ഭരണക്കാര്‍ ഈ കണക്കുകള്‍ ഒന്നും നല്‍കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.