കേരളം

kerala

ETV Bharat / bharat

'പുതിയ നികുതി നയം ഒരു കോടി ആളുകൾക്ക് പ്രയോജനപ്പെടും, ഇത് ജനങ്ങളുടെ ബജറ്റ്'; നിർമല സീതാരാമൻ - NIRMALA SEETHARAMAN PRESS MEET

ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കപ്പെടുക എന്നതിനാണ് നരേന്ദ്ര മോദി സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.

NIRMALA SEETHARAMAN  UNION BUDGET 2025  കേന്ദ്ര ബജറ്റ് 2025  PARLIAMENTARY BUDGET SESSION 2025
Nirmala Seetharaman Press Conference (ETV Bharat)

By ETV Bharat Kerala Team

Published : Feb 1, 2025, 10:44 PM IST

ന്യൂഡൽഹി:ഇത്തവണത്തെ കേന്ദ്ര ബജറ്റ് ജനങ്ങളുടെ ബജറ്റ് എന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റിലെ ആദായനികുതി ഇളവ് ചൂണ്ടിക്കാട്ടിയാണ് നിർമല സീതാരാമൻ ഇക്കാര്യം എടുത്തുപറഞ്ഞത്. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി.

ഇത്തവണ ബജറ്റിൽ 12 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇളവ് നൽകിയിരുന്നു. ബേറ്റും സ്‌റ്റാന്‍ഡേർഡ് ഡിഡക്ഷന്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരു കോടിയിൽ അധികം വരുന്ന ആളുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കപ്പെടുക എന്നതിനാണ് നരേന്ദ്ര മോദി സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ഇതിന്‍റെ ഫലമായാണ് നികുതി പരിഷ്‌കാരമെന്നും അവർ പറഞ്ഞു.

'ജൂലൈയിൽ ആദായനികുതിയിൽ ഇളവ് നൽകുമെന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു, അത് ഇതിനോടകം തന്നെ പൂർത്തിയായി, അടുത്ത ആഴ്‌ചയിൽ ഞങ്ങൾ ബില്ല് കൊണ്ടുവരും' എന്നും ധനമന്ത്രി അറിയിച്ചു. പുതിയ ആദായനികുതി ബിൽ അടുത്ത ആഴ്‌ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നേരത്തെ ബജറ്റിനിടയിലും പ്രഖ്യാപിച്ചിരുന്നു.

ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി ബില്‍ കൊണ്ട് വരുന്നത്. ഇതിന്‍റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം രാജ്യത്തെ മധ്യവർഗത്തിന് ഗുണകരമാവുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി നടത്തിയത്. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം ഒരുകോടി പേർക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ആദായനികുതി പരിധി 10 ലക്ഷമാക്കി ഉയർത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇത് 12 ലക്ഷത്തിലേക്ക് ഉയർത്തുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല:തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍റെ അഭ്യർഥന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഈ സാമ്പത്തിക വർഷം തമിഴ്‌നാടിന് കേന്ദ്രം രണ്ട് ഗഡുക്കളായി 900 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) സമയബന്ധിതമായ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ആരോപിച്ചിരുന്നു. എന്നാൽ ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിൽ മൂന്ന് ഡോപ്ലറുകൾ ഉൾപ്പെടെ അത്യാധുനിക ഉപകരണങ്ങൾ ഉണ്ട്, ഡിസംബർ 12 ന് തന്നെ തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ നാല് ജില്ലകളിൽ ഡിസംബർ 17ന് കനത്ത മഴ പെയ്യുമെന്ന് പ്രവചിച്ചിരുന്നതായി നിർമല സീതാരാമൻ വ്യക്തമാക്കി.

അതേസമയം തമിഴ്‌നാട്ടിൽ ഇത്രയും വലിയ ഒരു ദുരന്തം നടക്കുമ്പോൾ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഇന്ത്യ സഖ്യത്തോടൊപ്പം ഡൽഹിയിലായിരുന്നു എന്ന് അവർ ചൂണ്ടിക്കാട്ടി. ഡിസംബർ 12ന് കനത്ത മഴയെക്കുറിച്ച് മതിയായ വിവരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചില്ലായിരിക്കാം. അല്ലെങ്കിൽ അവർ ആശങ്കാജനകമായ സാഹചര്യം അവഗണിച്ചിരിക്കാം എന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

ഡിസംബർ 18ന് രാവിലെ വിവരം ലഭിച്ചയുടൻ തന്നെ ഞങ്ങൾ എല്ലാ പ്രവർത്തനങ്ങളും ശക്തമാക്കി. കൂടുതൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ ഉടൻ നടപടികൾ സ്വീകരിച്ചു. നാല് ജില്ലകൾക്ക് ആവശ്യമായ സഹായം നൽകണമെന്ന് ഞാൻ ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർഥിച്ചു എന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് ഹെലികോപ്റ്ററുകളും നാവികസേനയുടെ ഒരു ഹെലികോപ്റ്ററും കോസ്‌റ്റ് ഗാർഡിന്‍റെ മൂന്ന് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, തീരദേശ സംരക്ഷണ സേന എന്നിവ മാത്രം 5,049 പേരെ രക്ഷപ്പെടുത്തി എന്നും അവർ കൂട്ടിച്ചേർത്തു.

ക്യാന്‍സർ ചികിത്സാ ചെലവ് കുറയും

അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസര്‍ ഡേ കെയർ സെന്‍ററുകൾ സ്ഥാപിക്കുമെന്നതും എക്‌സ്-റേ ട്യൂബുകളുടെയും ഫ്ലാറ്റ് പാനൽ ഡിറ്റക്‌ടറുകളുടെയും അടിസ്ഥാന കസ്‌റ്റംസ് തീരുവയിൽ വരുത്തിയ മാറ്റങ്ങളും സംബന്ധിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പ്രഖ്യാപനം ഇന്ത്യയുടെ ആരോഗ്യ മേഖലയെ ഗുണകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

ട്രാസ്‌റ്റുസുമാബ് (സ്‌തനാർബുദത്തിന്), ഒസിമെർട്ടിനിബ് (നോൺ-സ്മോൾ സെൽ ലംഗ് കാൻസറിന്), ദുർവാലുമാബ് (നോൺ-സ്മോൾ സെൽ ലങ് കാൻസറിനും ബ്ലാഡർ കാൻസറിനും) എന്നിവയുടെ കസ്‌റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് പൂജ്യമായി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഈ നിർണായക കാൻസർ ചികിത്സകളുടെ ചെലവ് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇന്‍റർനാഷണൽ ഫെഡറേഷൻ ഫോർ എമർജൻസി മെഡിസിൻ (IFEM) ക്ലിനിക്കൽ പ്രാക്‌ടീസ് കമ്മിറ്റി ചെയർമാനായ ഡോ. തമോറിഷ് കോൾ ഇടിവി ഭാരതിനോട് സംസാരിക്കവെ പറഞ്ഞു.

Also Read:'ഖേലോ ഇന്ത്യ' പദ്ധതിക്കായി 1000 കോടി; കായിക വികസനത്തിനും പ്രഖ്യാപനങ്ങള്‍

ABOUT THE AUTHOR

...view details