ബെംഗളൂരു (കർണാടക) :പിതാവ് ഓടിച്ച കാര്‍ ഇടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലെ അഗാര ഗ്രാമത്തില്‍ ഏപ്രിൽ 21 നാണ് സംഭവം. ഷാസിയ ജന്നത്താണ് മരിച്ചത്.
ബന്ധുവിന്‍റെ വിവാഹത്തിന് ചന്നപട്ടണത്ത് പോയ കുടുംബം രാത്രി പതിനൊന്നരയോടെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. എല്ലാവരും കാറിൽ നിന്ന് ഇറങ്ങിയ ശേഷം കുട്ടിയുടെ പിതാവ് കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം പിന്നാലെ ഓടി വന്ന കുട്ടിയെ ശ്രദ്ധിക്കാതെ ഇയാള്‍ കാർ എടുത്തു. ഷാസിയ കാർ ഇടിച്ച് പിൻഭാഗത്തുള്ള ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു.