കേരളം

kerala

ETV Bharat / bharat

ആണ്‍സുഹൃത്തുമൊത്ത് മകളെ കണ്ടു: പതിനേഴുകാരന്‍റെ കഴുത്തറുത്ത് പിതാവ്; പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കി - FATHER SLITS BOY THROAT

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പിതാവ് മകൾ പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ മടങ്ങി വന്നതാണ് കാര്യങ്ങള്‍ എല്ലാം മാറ്റി മറിച്ചത്.

CRIME NEWS  Girl Commits Suicide  Hanumakonda love tragedy  Tragic Tale of Love
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jan 29, 2025, 3:34 PM IST

വറങ്കല്‍:മകളുടെ ആണ്‍സുഹൃത്തിന്‍റെ കഴുത്തറുത്ത് പിതാവ്. സുഹൃത്തിന്‍റെ അരുംകൊലയുടെ ഞെട്ടലില്‍ പെണ്‍കുട്ടി ജീവനൊടുക്കി. തെലങ്കാനയിലെ ഹനുമകൊണ്ട നഗരത്തിലാണ് സംഭവം. ഇരുവരെയും ഒന്നിച്ച് കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും.

ഇന്‍റര്‍മീഡിയറ്റിന് രണ്ടാം വര്‍ഷം പഠിക്കുന്ന പെണ്‍കുട്ടി പതിനേഴുകാരനുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. എന്നാല്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പിതാവ് മകൾ പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ മടങ്ങി വന്നതാണ് കാര്യങ്ങള്‍ എല്ലാം മാറ്റി മറിച്ചത്. ഇരുവരെയും ഒന്നിച്ച് കണ്ടതോടെ പിതാവ് പ്രകോപിതനായി. തുടര്‍ന്ന് ആണ്‍കുട്ടിയെ ആക്രമിക്കുകയും കത്തികൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴുത്തില്‍ ചെറിയ മുറിവേറ്റ പതിനേഴുകാരന്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിടികൂടാനായി പിതാവും പിന്നാലെ പോയി. ഇതോടെ പെണ്‍കുട്ടി സ്വന്തം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. തിരികെ എത്തിയ പിതാവും നാട്ടുകാരും കൂടി വാതില്‍ പൊളിച്ചാണ് പെണ്‍കുട്ടിയുടെ മുറിയില്‍ കടന്നത് അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.

ചെറിയ പരിക്കുകളുള്ള ആണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Also Read:സുഹൃത്തിന്‍റെ സഹോദരിയുമായി പ്രണയ വിവാഹം; യുവാവിന്‍റെ മൃതദേഹം ഓടയില്‍, നാവ് പുറത്തു വന്ന നിലയില്‍

ABOUT THE AUTHOR

...view details