ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോൺഗ്രസ്-എന്‍സി സഖ്യം ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്‌ദുള്ള. സഖ്യത്തോടൊപ്പം ചേരാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) തയ്യാറായത് മഹത്തായ കാര്യമാണെന്നും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.
ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താന്‍ വേണ്ടി കോൺഗ്രസ്-എൻസി സഖ്യത്തിൽ ചേരാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ലാൽ ചൗക്കിലെ പിഡിപി സ്ഥാനാർഥി സുഹൈബ് യൂസഫ് മിർ സൂചന നൽകിയിരുന്നു. കോൺഗ്രസ് - എൻസി സഖ്യത്തിൽ ചേരാനുള്ള പിഡിപി നേതാവിന്‍റെ സന്നദ്ധതയെ അഭിനന്ദിക്കുന്നതായി ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നമുക്ക് വിദ്വേഷം അവസാനിപ്പിച്ച് ജമ്മു കശ്‌മീരിനെ ഏകീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എക്‌സിറ്റ് പോളുകളെ കുറിച്ച് പ്രതികരിക്കാൻ ഫാറൂഖ് അബ്‌ദുള്ള തയാറായില്ല. കോൺഗ്രസ്-എൻസി സഖ്യം ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് (05-10-2024) ജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പ് അവസാനിച്ചത്. കോണ്‍ഗ്രസ് എന്‍സി സഖ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരുന്നു എക്‌സിറ്റ് പോളുകള്‍.
ഇലക്‌ടറള്‍ എഡ്‌ജ് എന്ന ഏജന്‍സി ജമ്മു കശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-33 ബിജെപി 27, കോണ്‍ഗ്രസ് 12, പിഡിപി -8 എന്നിങ്ങനെയാണ് ഫല സൂചന നല്‍കിയത്.
ഇന്ത്യ ടുഡേ- സീവോട്ടര്‍:ബിജെപി 27 മുതല്‍ 31 വരെ
കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സിന് പിഡിപി -11
പീപ്പിള്‍ പള്‍സ്: ബിജെപി 27
കോണ്‍ഗ്രസ് 50