ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഡൽഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗലോട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായി. നജഫ്‌ഗഡിൽ നിന്നുള്ള ആം ആദ്‌മി പാർട്ടി എംഎൽഎയായ ഗലോട്ട് ഡൽഹി സർക്കാരിലെ ഗതാഗത, ആഭ്യന്തര, നിയമ വകുപ്പ് മന്ത്രിയാണ്.
കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനും ഗലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡൽഹി സർക്കാരിന്‍റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതി നടത്തിയെന്നതാണ് നിലനില്‍ക്കുന്ന കേസ്.