ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലാളികൾക്ക് മികച്ച സേവനങ്ങള്‍ ഒരുക്കാന്‍ ഐടി സംവിധാനങ്ങള്‍ പരിഷ്‌കരിച്ച് തൊഴില്‍ മന്ത്രാലയം. അടുത്ത വര്‍ഷം മുതല്‍ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പണം എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് തൊഴില്‍ സെക്രട്ടറി സുമിത ദാവ്‌ര പറഞ്ഞു.
ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നത്. ഗുണഭോക്താക്കള്‍ക്കും ഇന്‍ഷ്വര്‍ ചെയ്‌ത വ്യക്തികള്‍ക്കും അവരുടെ ആനുകൂല്യം ഏറെ സൗകര്യപ്രദമായി എടിഎം വഴി പിന്‍വലിക്കാനാകും. കുറഞ്ഞ മാനുഷിക ഇടപെടലുകള്‍ മാത്രമേ ഇതിന് വേണ്ടിവരൂ എന്നും തൊഴില്‍ സെക്രട്ടറി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിനായി സംവിധാനങ്ങള്‍ പരിഷ്‌കരിച്ചു തുടങ്ങി. രണ്ട് മൂന്ന് മാസത്തിനകം ഇത് സംബന്ധിച്ച് മെച്ചപ്പെട്ട മാറ്റങ്ങളുണ്ടാകും. 2025 ജനുവരിയോടെ പ്രധാന മാറ്റങ്ങളുണ്ടാകുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഏഴ് കോടി സജീവ അംഗങ്ങള്‍ ഇപിഎഫിനുണ്ട്.
താത്ക്കാലിക ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷ പദ്ധതികള്‍ ഉറപ്പാക്കാനുള്ള പദ്ധതി ഉടന്‍ തന്നെ നടപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ആരോഗ്യപരിരക്ഷ, പ്രൊവിഡന്‍റ് ഫണ്ട്, ഭിന്നശേഷിയുടെ സാഹചര്യത്തില്‍ സാമ്പത്തിക സഹായം അടക്കമുള്ളവയാണ് ആലോചിക്കുന്നത്.
പ്ലാറ്റ്ഫോം ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മറ്റും സാമൂഹ്യ സുരക്ഷ, ക്ഷേമആനൂകൂല്യങ്ങള്‍ നല്‍കാനുള്ള ചട്ടക്കൂടുകള്‍ തയാറാക്കാന്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഒരു സമിതി രൂപീകരിച്ചു കഴിഞ്ഞു. 2020 ല്‍ പാര്‍ലമെന്‍റ് പാസാക്കിയ സാമൂഹ്യ സുരക്ഷാ നിയമത്തില്‍ ആദ്യമായാണ് ഇവരെ ഉള്‍പ്പെടുത്താന്‍ നടപടികള്‍.
രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് ഇടിഞ്ഞതായും തൊഴില്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. 2017ല്‍ തൊഴിലില്ലായ്‌മ നിരക്ക് ആറ് ശതമാനമായിരുന്നു. ഇപ്പോഴിത് 3.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. നമ്മുടെ തൊഴില്‍ സേനയും വളരുകയാണ്. തൊഴില്‍ സേന 58ശതമാനമായിരിക്കുന്നു. ഇത് ഇനിയും വളരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read;പിഎഫ് അക്കൗണ്ട് വെരിഫിക്കേഷന് ഇനി കൂടുതല്‍ സമയം; ഇപിഎഫ്‌ഒയുടെ പുതിയ നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം