കേരളം

kerala

ETV Bharat / bharat

11 കെവി ലൈനില്‍ നിന്നും ഷോക്കേറ്റു; കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകൾ ചരിഞ്ഞു

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫോറസ്‌റ്റ് ഓഫിസർ സ്‌റ്റൈലോ മാണ്ഡവി.

ELEPHANT DIED DUE TO ELECTRIC SHOCK  11 KV POWER LINE  വൈദ്യുതാഘാതമേറ്റ് 3 ആനകൾ ചരിഞ്ഞു  ELEPHANT DEATH IN CHHATTISGARH
Three Elephants Electrocuted In Chhattisgarh (ETV Bharat)

By ETV Bharat Kerala Team

Published : Oct 26, 2024, 7:58 PM IST

റായ്‌ഗഡ്:ഛത്തീസ്‌ഗഡിലെ ചുഹ്കിമാർ വനമേഖലയിൽ വൈദ്യുതാഘാതമേറ്റ് കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകൾ ചരിഞ്ഞു. 11 കെവി പവർ ട്രാൻസ്‌മിഷൻ ലൈനിൽ നിന്നാണ് ആനകൾക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് റായ്‌ഗഡിലെ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ (ഡിഎഫ്ഒ) സ്‌റ്റൈലോ മണ്ഡവി പറഞ്ഞു.

സംഭവം അറിഞ്ഞയുടൻ തന്നെ ഫോറസ്‌റ്റ് ജീവനക്കാർ സ്ഥലത്തെത്തി. മൃഗഡോക്‌ടർമാർ ആനകളുടെ പോസ്‌റ്റ്‌മോർട്ടം നടത്തിയെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഫോറസ്‌റ്റ് ഓഫിസർ സ്‌റ്റൈലോ മാണ്ഡവി വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റായ്‌ഗഡ് ഫോറസ്‌റ്റ് ഡിവിഷനിൽ 78 ആനകളും ധരംജയ്‌ഗഡ് ഡിവിഷനിൽ 80 ആനകളുമാണുള്ളത്. റായ്‌ഗഡ് ജില്ലയിൽ ആകെ 158 ആനകളുണ്ട്. രാത്രിയാകുമ്പോൾ, ആനകൾ പലപ്പോഴും വനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാറുണ്ടെ്. അത് ഇത്തരം സംഭവങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

അതേസമയം കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, ഛത്തീസ്‌ഗഡിൽ 70ലധികം ആനകൾ ചരിഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങളും വാർദ്ധക്യവും മുതൽ വൈദ്യുതാഘാതം വരെയായിരുന്നു ആനകൾ ചരിയാനുള്ള കാരണങ്ങൾ. മാത്രമല്ല വടക്കൻ ഛത്തീസ്‌ഗഡിലെ സർഗുജ, റായ്‌ഗഡ്, കോർബ, സൂരജ്‌പൂർ, ബൽറാംപൂർ തുടങ്ങിയ ജില്ലകളിൽ മനുഷ്യ-ആന സംഘർഷങ്ങളും സമീപ വർഷങ്ങളിൽ ഒരു പ്രധാന പ്രശ്‌നമായി മാറിയിരിന്നു.

Also Read:ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; ഗുരുതര പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ABOUT THE AUTHOR

...view details